Connect with us

Hi, what are you looking for?

CRIME

കോതമംഗലം മേഖലയിൽ എടിഎം കവർച്ച ഉൾപ്പെടെ നിരവധി മോഷണങ്ങൾ നടത്തിയ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

കോതമംഗലം : എടിഎം കവർച്ച ഉൾപ്പെടെ നിരവധി മോഷണ കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കുഴിയിലെ എസ്.ബി.ഐ യുടെ എടിഎം കവര്‍ച്ച ചെയ്യുകയും പരിസരപ്രദേശങ്ങളില്‍ മോഷണ പരമ്പര നടത്തുകയും ചെയ്ത ഉത്തര്‍പ്രദേശ് സ്വദേശികളായ മുഹസിൻ (29), ഷഹജാദ് (20), നദീം (26) ഷംസാദ് (21) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പുതിയ മോഷണ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനിടെയാണ് പ്രതികള്‍ പിടിയിലാകുന്നത്. ഷഹജാദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് നെല്ലിക്കുഴി ഭാഗത്ത് മോഷണ പരമ്പര നടത്തിയത്. ഇവടെ നടന്ന മോഷണ കേസുകളില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചിരുന്നു.

മൂവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ്‌ റിയാസ്, കോതമംഗലം പോലീസ് സബ് ഇൻസ്പെക്ടർ വിപിൻ.വി.എസ്സ്, സബ് ഇൻസ്പെക്ടർമാരായ മാഹിൻ, സലിം, ഇ.പി.ജോയ്, ലിബു തോമസ്സ്, എ.എസ്.ഐ ബിനു വര്‍ഗീസ്‌, എസ്.സി.പി.ഒ മാരായ ശ്രീജിത്ത്, ജിതേഷ്, സുനിൽ മാത്യു,സി.പി.ഒ മാരായ അനൂപ്, ഷിയാസ്.എം.കെ എന്നിവരാന് മറ്റ് അന്വേഷണ സംഘാംഗങ്ങള്‍. മോഷണ കേസുകളില്‍ അന്വേഷണം വ്യപിപ്പിച്ചിട്ടുണ്ടെന്നും കൂടുതല്‍ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്ക് പറഞ്ഞു.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...