കോതമംഗലം: സിസ്റ്റേഴ്സ് ഓഫ് ദ ഡെസ്റ്റിറ്റിയൂട്ട് സന്യാസസമൂഹത്തിന്റെ കോതമംഗലം സെന്റ് വിന്‍സെന്റ് പ്രോവിന്‍സ് അംഗമായ സി. കനോസ തളിയന്‍ എസ്. ഡി. (93) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത തുറവൂര്‍ തളിയന്‍ പരേതരായ പൗലോ-മറിയം ദമ്പതികളുടെ മകളാണ്.
പളളുരുത്തി, ഊന്നുകല്‍, ഉദയഗിരി, മറയൂര്‍, പെരിങ്ങഴ, മുവാറ്റുപുഴ, തൊടുപുഴ, വട്ടവട, അംബികാപുരം, വണ്ണപ്പുറം, നെല്ലിമറ്റം പ്രതീക്ഷ, കോഴി പ്പിള്ളി എന്നീ ഭവനങ്ങളില്‍ അംഗമായിരുന്നു. ഊന്നുകല്‍ ലിറ്റില്‍ ഫ്‌ളവര്‍ സ്‌ക്കൂളില്‍ ദീര്‍ഘകാലം അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സഹോദരങ്ങള്‍: പരേതരായ ചാക്കു പൗലോ, വര്‍ക്കി പൗലോ, മറിയം ചാക്കോ കൈപ്രമ്പാട്ട്, ത്രേസ്യാകുട്ടി റപ്പായി മേലഡൂര്‍, റോസമ്മ ദേവസി കൈപ്രമ്പാട്ട്.


















































