കോതമംഗലം: പുഴയിൽ കോടികണക്കിന് രൂപയുടെ മണൽ സമ്പത്ത് അടിഞ്ഞു കിടക്കുകയാണ്. അത് മൂലം നീരൊഴുക്ക് തടസ്സപ്പെടുകയും പുഴയുടെ ആഴം കുറയുകയും ചെയ്തിട്ടും മണൽ വാരുവാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല. ക്വാറി മാഫിയയുടെ സ്വാധീനമാണ് ഇതിന്റെ പിന്നിൽ. നിയന്ത്രിതമായ തോതിൽ മണൽ വരുന്നത് കൊണ്ട് പ്രകൃതിക്ക് ദോഷമില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. മണൽ വാരൽ തുടങ്ങിയാൽ ആയിരകണക്കിന് ആളുകൾക്ക് തൊഴിൽ അവസരവും സർക്കാരിന് നല്ലൊരു വരുമാനമാർഗവും ആണ്. മണൽവാരുന്നത് മൂലം പുഴകളിലെ ആഴം വർധിക്കുകയും മഴക്കാലത്ത് കൂടുതൽ ജലം ഉൾക്കൊള്ളുവാൻ പുഴകൾക്ക് കഴിയുമെന്നും കേരള കോൺഗ്രസ് (എം) കവളങ്ങാട് മണ്ഡലം കമ്മിറ്റി വിലയിരുത്തി.
മണ്ഡലം പ്രസിഡന്റ് ഷാന്റി കോയിക്കകുടി അധ്യക്ഷത വഹിച്ച യോഗം നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ ജോസ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. അഡ്വ. പോൾ മുണ്ടക്കൽ, വി.സി. മാത്തച്ഛൻ,ജിജോ പീച്ചാട്ട്, സജി തടത്തിൽ, ജെയ്സൺ സെബാസ്റ്റ്യൻ ,ജോസഫ് ജോർജ്ജ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.


















































