കോതമംഗലം : കോതമംഗലം മുനിസിപ്പാലിറ്റി ഇരുപത്തിയെട്ടാം വാർഡ് വെണ്ടുവഴിയിൽ 314 – തട്ടായത്ത് റോഡ് ആന്റണി ജോൺ എം എൽ എ നാടിനു സമർപ്പിച്ചു.എം എൽ എ യുടെ പ്രത്യേക പ്രാദേശിക വികസന ഫണ്ടിൽ നിന്നുമാണ് റോഡിനു ആവശ്യമായ തുക അനുവദിച്ചത്.കോതമംഗലം മുനിസിപ്പാലിറ്റിയേയും നെല്ലിക്കുഴി പഞ്ചായത്തിനേയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പ്രസ്തുത റോഡ്.ഏറെ കാലമായിട്ടുള്ള പ്രദേശ വാസികളുടെ ഒരു ആവശ്യമായിരുന്നു സഞ്ചാര യോഗ്യമായ റോഡ്.വാർഡ് കൗൺസിലർ ബിൻസി തങ്കച്ചൻ അധ്യക്ഷത വഹിച്ചു.കൗൺസിലർ ഷിനു കെ എ,ബിജു എം എൻ,ജയൻ എ കെ,പ്രദേശവാസികൾ എന്നിവർ സന്നിഹിതരായിരുന്നു.
