Connect with us

Hi, what are you looking for?

CRIME

ഭര്‍ത്ത് വീട്ടില്‍ യുവതി ആത്മഹത്യ ചെയ്തു; മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍.

നെല്ലിക്കുഴി ; കുറ്റിലഞ്ഞി മറ്റത്തില്‍ വീട്ടില്‍ സോമിലി എബിന്‍ (22) ഭര്‍ത്ത് വീട്ടില്‍ ആത്മഹത്യ ചെയ്തു. ഭര്‍ത്താവ് മുളവൂര്‍ വെളളത്തിനാനിക്കല്‍ എബിന്‍ ജോണിന്‍റെ വീട്ടിലാണ് രാവിലെ 8 ന് ആത്മഹത്യ ചെയ്തതായി പറയപെടുന്നത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുളളതായി സോമിലിയുടെ മാതാവ് മിനി പോലീസില്‍ പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് മൃതദേഹം മുവാറ്റുപുഴ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ് . ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് നാളെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. രാവിലെ 11 മണിയോടെയാണ് സോമിലി മരണപെട്ടതായി ഭര്‍ത്ത് വീട്ടുകാര്‍ സോമിലിയുടെ ബന്ധുക്കളെ മരണവിവരം അറിയിക്കുന്നത്.

രണ്ടരവര്‍ഷം മുന്‍ബാണ് സോമിലിയെ മുളവൂര്‍ പൊന്നിരിക്കപറബില്‍ വെളളത്തിനാനിക്കല്‍ എബിന്‍ ജോണുമായുളള വിവാഹം നടത്തിയത്. ഇവര്‍ക്ക് ഒന്നരവയസുളള ഒരു കുട്ടിയുമുണ്ട്.
കഴിഞ്ഞ ശനിയാഴ്ച്ച ഭര്‍ത്ത് വീട്ടില്‍ ക്രൂരമായി മര്‍ദ്ദിച്ചതായി തിങ്കളാഴ്ച്ച വിളിച്ച് സോമിലി മാതാവിനോട് പരാതി പറഞ്ഞിരുന്നു. ഭര്‍ത്ത് വീട്ടുകാരുടെ ഇടപെടലാണ് ഭര്‍ത്താവ് മര്‍ദ്ദിക്കാന്‍ കാരണമെന്നാണ് മാതാവിനോട് ഫോണില്‍ പറഞ്ഞിരുന്നത്. വിഷയം രമ്യമായി പരിഹരിക്കാനിരിക്കെയാണ് ഇന്ന് മരണവിവരം ബന്ധുക്കളെ അറിയിച്ചത്. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 14 ാം വാര്‍ഡില്‍ കുറ്റിലഞ്ഞി സ്വദേശി മിനിയുടേയും അന്തരിച്ച സോമിയുടേയും മകളാണ് മരണപെട്ട സോമിലി.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...