Connect with us

Hi, what are you looking for?

NEWS

കോതമംഗലം മുനിസിപ്പൽ ബസ്റ്റാൻ്റിലെ അശാസ്ത്രീയ നിർമ്മാണം; ആക്ഷേപം ശക്തമാകുന്നു.

കോതമംഗലം : പത്ത് ലക്ഷത്തി ഏഴായിരം രൂപ ഒരു വർഷം മുനിസിപ്പാലിറ്റിക്ക് ബസ് പാർക്കിംങ്ങ് ഇനത്തിൽ മാത്രം ലഭിക്കുന്ന കോതമംഗലം മുനിസിപ്പൽ ബസ്റ്റാൻ്റിലെ അശാസ്ത്രീയ നിർമ്മാണം. സ്റ്റാൻ്റിലെത്തുന്ന സ്വകാര്യ ബസ്സുകൾ പടുകുഴിയിൽ വീണ് കേടുപാടുകൾ സംഭവിക്കുന്നതും യാത്രക്കാർക്ക് പരിക്ക് പറ്റുന്നതും നിത്യസംഭവം.

മെയിൻ്റനൻസ് ഇനത്തിൽ സ്വകാര്യ ബസ്സുകൾക്ക് ധനനഷ്ടം.ബസ്സ് കുഴിയിൽ വീണാൽ ബസ് ജീവനക്കാരെ പ്രാകി യാത്രക്കാർ. നിസ്സഹായരായി ബസ് തൊഴിലാളികളും ഉടമകളും .ആയിരക്കണക്കിന് യാത്രക്കാരും 300 ലതികം ബസ്സുകളും എത്തുന്ന വളരെ തിരക്കേറിയ ഹൈറേഞ്ചിൻ്റെ കവാടമായ കോതമംഗലം മുനിസ്സിപ്പൽ പ്രൈവറ്റ് ബസ്റ്റാൻ്റിലാണ് അശാസ്ത്രീയ നിർമ്മാണം മൂലം യാത്രക്കാർക്കും ബസ്സുകൾക്കും ജീവനക്കാർക്കും ദുരിതത്തിലായത്. പലയിടത്തേയും കോൺഗ്രീറ്റ് പൊട്ടി കുഴികൾ രൂപപ്പെട്ട് മലിനജലവെള്ളക്കെട്ടായി .ബസ്സുകളെത്തുമ്പോൾ മലിനജലം യാത്രക്കാരുടെ ദേഹത്ത് തെറിക്കുന്നത് നിത്യസംഭവമായി മാറി. മുനിപ്പിപ്പാലിറ്റി കംഫർട്ട് സ്റ്റേഷനു വേണ്ടി  പുതിയ ടാങ്ക് നിർമ്മിച്ചതിലെ അശാസ്ത്രീയതയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം, ദീർഘക്ഷണമില്ലാലെ സ്റ്റാൻ്റിലെ കോൺഗ്രീറ്റ് നിരപ്പിൽ നിന്നും രണ്ടടിയോളം ഉയരത്തിൽ ടാങ്ക് നിർമ്മിച്ചത് മൂലം നിറയെ യാത്രക്കാരുമായി എത്തുന്ന ബസ്സുകൾ കക്കൂസ് ടാങ്കിന് മുകളിലൂടെ കയറി ബസ്സുകൾ സ്റ്റാൻ്റിലേക്ക് ഇറങ്ങുമ്പോൾ ബസ്സുകളുടെ പിൻഭാഗം തട്ടി യാത്രക്കാർക്ക് നടുവിന് ക്ഷധവും ബസ്സുകളുടെ പ്ലെയിറ്റ് ഒടിച്ചിലും പിൻഭാഗം ബോഡിയും ചവിട്ട് പടിയും കേട് പാട് സംഭവിക്കുന്നത് നിത്യസംഭവമാണ്.

സ്റ്റാൻ്റിലേക്ക് കയറി വരുന്ന ഭാഗത്തുണ്ടായിരുന്ന നീക്കം ചെയ്ത ഹമ്പ് പുനസ്ഥാപിക്കുക. പൊട്ടിപ്പൊളിഞ്ഞ സ്റ്റാൻ്റിൻ്റ കേടുപാടുകൾ തീർക്കുക, ബസ്സ് യാത്രക്കാർക്കും ജീവനക്കാർക്കും സുരക്ഷിത യാത്ര സാഹചര്യം അടിയന്തിരമായി ഒരുക്കണമെന്നും അല്ലാത്തപക്ഷം ജനകീയ പ്രതിക്ഷേധം നടത്തുമെന്നും മോട്ടോർ വ്യവസായ സംരക്ഷണ സമിതി സംസ്ഥാന വൈസ് ചെയർമാൻ മനോജ് ഗോപിയും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോതമംഗലം മേഖലാ സെക്രട്ടറി സി.ബി നവാസും പറഞ്ഞു.

 

ഫോട്ടോ: 1)കോതമംഗലം മുനിസിപ്പൽ പ്രൈവറ്റ് ബസ്റ്റാൻ്റിൽ കംഫർട്ട് സ്റ്റേഷനു വേണ്ടി നിർമ്മിച്ച ടാങ്കുകളുടെ അശാസ്ത്രീയ നിർമ്മാണം ഉയരക്കൂടുതൽ മൂലം സ്റ്റാൻ്റിലെത്തുന്ന വാഹനങ്ങൾ കുഴിയിൽ വീണ് യാത്രക്കാർക്ക് പരിക്കും വാഹനങ്ങൾക്ക് കേടുപാടുകളും സുഭവിക്കുന്ന സാഹചശ്യം ബസ്റ്റുകൾ കുഴിയിലേക്ക് വീഴുന്ന ദ്യശ്യം. ഫോട്ടോ: 2) മുനിസിപ്പൽ ബസ്റ്റാൻ്റിൻ്റെ അപകട കുഴി.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...

NEWS

കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...