കോതമംഗലം: വേള്‍ഡ് കപ്പില്‍ തരംഗമായ വൂവുസെല തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനങ്ങളിലും താരം. കോതമംഗലത്ത് വോട്ടണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ വിജയികളുടെ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് കൊഴുപ്പേകാന്‍ മുളവൂര്‍ ബ്ലായിക്കുടി അലിയാറാണ് വൂവുസെലകളുമായി എത്തിയത്.
കഴിഞ്ഞ 10 വര്‍ഷക്കാലമായി ഉത്സവപ്പറമ്പുകളിലും മറ്റും ബലൂണുകളും കളിപ്പാട്ടങ്ങളും വിറ്റാണ് അലിയാര്‍ ജീവിതവൃത്തി കഴിച്ചിരുന്നത്. സ്ത്രികളും പുരുഷന്‍മാരും പ്രായ വ്യത്യാസമില്ലാതെ വിസില്‍ വാങ്ങി മുഴക്കിയാണ് ഫലപ്രഖ്യാപനത്തിനായി കാത്തു നിന്നത്. വൂവുസെലകള്‍ മുഴുവന്‍ വിറ്റു തീര്‍ന്നതോടെ അലിയാരും ആഹ്ലാദത്തോടെ മടങ്ങി. കുന്നംകുളം, പെരുമ്പാവൂര്‍, മൂവാറ്റുപുഴ തുടങ്ങിയ ഇടങ്ങളില്‍ നിന്നാണ് അലിയാര്‍ വിസില്‍ വാങ്ങി വില്പനയ്ക്ക് കൊണ്ടുവന്നത്.



















































