Connect with us

Hi, what are you looking for?

NEWS

ഡെങ്കിപ്പനി നിയന്ത്രണവിധേയമെങ്കിലും ജനങ്ങള്‍ ജാഗ്രതപാലിക്കണം: താലൂക്ക് വികസന സമിതി യോഗം

കോതമംഗലം : കോതമംഗലം താലൂക്കിൽ ഡെങ്കിപ്പനി ,എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. കോതമംഗലം വികസന സമിതി യോഗം മിനിസിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ്‌ ഹാളില്‍ വച്ച് ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ ചേര്‍ന്നു.യോഗത്തില്‍ മുനിസിപ്പാലിറ്റി , പഞ്ചായത്ത്‌ പ്രദേശങ്ങളില്‍ പടർന്നുപിടിക്കുന്ന ഡെങ്കിപ്പനി , എലിപ്പനി, വൈറല്‍പനി മുതലായ പകര്‍ച്ചവ്യാധികളെ സംബന്ധിച്ച്‌ മുനിസിപ്പല്‍ ചെയര്‍മാന്‍, വിവിധ പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍ എന്നിവര്‍ വിശദമായി ചര്‍ച്ച ചെയ്യുകയും ഡെങ്കിപ്പനിയുടെ വ്യാപനത്തില്‍ ജനപ്രതിനിധികളും, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ആശങ്ക അറിയിച്ചു. ഡെങ്കിപ്പനി ഇപ്പോള്‍ നിയന്ത്രണ വിധേയമാണെങ്കിലും ഡെങ്കിപ്പനി പ്രതിരോധിക്കുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണെന്നും ജനങ്ങള്‍ ജാഗ്രത പുലർത്തണമെന്നും കോതമംഗലം താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട്‌ ഡോ. സാംപോള്‍ യോഗത്തില്‍ അറിയിച്ചു. വ്യാപനം നിയന്ത്രണവിധേയമെന്നതിനാല്‍ ആശുപത്രികളില്‍ കിടത്തി ചികിത്സയില്‍ പ്രവേശിക്കുന്ന ഡെങ്കിപ്പനി ബാധിതര്‍ ഇല്ലാത്തതായി യോഗം വിലയിരുത്തി. ട്രാഫിക്‌ പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ട്രാഫിക്‌, മോട്ടോര്‍ വാഹനവകുപ്പ്‌ വിഭാഗങ്ങള്‍ കൃത്യമായി സ്വീകരിച്ചുവരുന്നതായി യോഗത്തില്‍ അറിയിച്ചു. കെ എസ്‌ ആര്‍ ടി സി ബസുകള്‍ ട്രാഫിക്‌ പരിഷ്കരണ നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നില്ലെന്ന പരാതി യോഗത്തില്‍ ചര്‍ച്ച ചെയ്തു . അവധി ദിവസങ്ങളില്‍ കീരംപാറ, പിണ്ടിമന, കുട്ടമ്പുഴ ഭാഗത്തേക്ക്‌ ബസുകള്‍ സര്‍വ്വീസ്‌ നടത്തുന്നില്ലാത്തതിനാല്‍ യാത്രക്കാര്‍ ബുദ്ധിമുട്ടുന്നുവെന്ന വിഷയം ഉന്നയിക്കുകയും ടി വിഷയം പരിഹരിക്കേണ്ടതായും യോഗം തീരുമാനിച്ചു. കോതമംഗലം താലൂക്ക് പ്രദേശങ്ങളില്‍ കോളേജ്‌, സ്കൂള്‍ കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗം ചര്‍ച്ച ചെയ്യുകയുണ്ടായി. എക്സൈസ് , പോലീസ്‌ വിഭാഗങ്ങള്‍ ടി വിഷയത്തില്‍ കൃത്യമായി ഇടപെട്ട്‌ ലഹരി വിപണനം സംബന്ധിച്ചുള്ള ഉറവിടം കണ്ടെത്തുന്നതിന്‌ അടിയന്തിരമായി ചെക്കിംഗ്‌, പെട്രോളിംഗ്‌ സംവിധാനങ്ങള്‍ സ്വീകരിക്കണമെന്ന്‌ യോഗത്തിൽ അറിയിച്ചു . നഗരപ്രദേശങ്ങളിലെ തെരുവു നായശല്യം സംബന്ധിച്ച വിഷയങ്ങള്‍ യോഗം ചര്‍ച്ചചെയ്തു. എല്ലാ ബന്ധപ്പെട്ട വകുപ്പുകളെയും ഉള്‍പ്പെടുത്തി ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കുന്നതിന്‌ മുനിസിപ്പാലിറ്റിയില്‍ ഒരു ഓഫീസ്‌ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതായും ആയതിന്റെ ഉദ്ഘാടന വേളയിലേയ്ക്ക്‌ ബന്ധപ്പെട്ട എം എല്‍ എ, യോഗാംഗങ്ങള്‍ എന്നിവരെ ഔദ്യോഗികമായി നേരത്തേ ക്ഷണിക്കുന്നതായി മുനിസിപ്പല്‍ ചെയര്‍മാന്‍ യോഗത്തില്‍ അറിയിച്ചു . ആവോലിച്ചാല്‍, കീരംപാറ, തട്ടേക്കാട്‌ ഭാഗത്തെ കുടിവെള്ള ദൗർലഭ്യം യോഗത്തില്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. വാട്ടര്‍ അതോറിറ്റി ടി പ്രശ്നത്തില്‍ അടിയന്തിരമായി ഇടപെട്ട്‌ പ്രശ്നപരിഹാരം കാണണമെന്ന് ആവശ്യപ്പട്ടു. കമ്പനിപ്പടി ഭാഗത്ത്‌ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതില്‍ വരുന്ന കാലതാമസം യോഗം ചര്‍ച്ചചെയ്യുകയുണ്ടായി.എന്നാല്‍ ഹൈക്കോടതി കേസ്‌ നിലനില്‍ക്കുന്നതിനാല്‍, കോടതി തീരുമാനമനുസരിച്ചുള്ള നടപടി സ്വീകരിക്കുവാന്‍ നിർവ്വാഹമുള്ളൂവെന്ന കെ.എസ്‌.ഇ.ബി അധികൃതരില്‍ നിന്നും അറിയിക്കുകയുണ്ടായി. നീണ്ടപാറ, കോട്ടപ്പടി, വടാട്ടുപാറ ഭാഗത്തെ വന്യമൃഗശല്യം സംബന്ധിച്ച്‌ യോഗം ചര്‍ച്ചചെയ്തു . തങ്കളം ഭാഗത്ത്‌ സ്വകാര്യ വ്യക്തിയുടെ ട്രാൻസ്‌ഫോർമർ നഗരസഭയുടെ അധീനതയിലുള്ള സ്ഥലത്ത്‌ സ്ഥാപിച്ചത്‌ അടിയന്തിരമായി നീക്കം ചെയ്യുന്നതിനുള്ള നടപടി കെ.എസ്‌.ഇ.ബി സ്വീകരിക്കണമെന്ന്‌ നഗരസഭ ചെയര്‍മാന്‍ ആവശ്യപ്പെട്ടു. സ്ട്രീറ്റ് ലൈറ്റ്‌ പകല്‍ തെളിഞ്ഞുകിടക്കുന്നത്‌ സംബന്ധിച്ച്‌ പരാതി ഉയരുകയുണ്ടായി. താലൂക്ക് ആശുപത്രിയില്‍ ഒരു വ്യക്തിക്ക്‌ നടത്തിയ മുട്ടുമാറ്റ ശസ്ത്രക്രിയ വിജയകരമായിരുന്നു. ശസ്ത്രക്രിയ വിജയകരമായി നടത്തിയ രണ്ട്‌ ഡോക്ടര്‍മാരെ യോഗാംഗങ്ങള്‍ പ്രത്യേകം അനുമോദിച്ചു . പൈങ്ങോട്ടൂര്‍ മേഖലയില്‍ ചാത്തമറ്റം ഫോറസ്റ്റ്‌ ചെക്ക്‌ പോസ്റ്റ്‌ ഭാഗത്ത്‌ നിരന്തരമായി പൈപ്പ്‌ പൊട്ടുന്നത്‌ അടിയന്തിരമായി പരിഹരിക്കണമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ റാണിക്കുട്ടി ജോര്‍ജ്‌ യോഗത്തില്‍ ആവശ്യപ്പെടുകയുണ്ടായി. മണ്ഡല അടിസ്ഥാനത്തില്‍ പട്ടയവിഷയങ്ങള്‍ ചർച്ച ചെയ്യുന്നതിന്‌ യോഗം ചേര്‍ന്ന്‌ പരമാവധി പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിന്‌ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാരിന്റെ പട്ടയമിഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പട്ടയവിതരണ ത്വരിതപ്പെടുത്തുന്നതിന്‌ സഹായകരമാകണമെന്നും തഹസില്‍ദാര്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു . കോതമംഗലം ചെറിയപള്ളി – കെ.എസ്‌.ആര്‍. ടി.സി ജംഗ്ഷനില്‍ ഉണ്ടായ അപകടത്തെതുടര്‍ന്ന്‌ ഒരാള്‍ മരണപ്പെട്ടത്‌ യോഗം ചര്‍ച്ചചെയ്യുകയുണ്ടായി. സ്ഥിരമായി ടി ഭാഗത്ത്‌ വാഹനബാഹുല്യം കൂടുതല്‍ ആയതിനാല്‍ വാഹനതിരക്കും, ജനങ്ങളുടെ യാത്രാ തിരക്കും നിയന്ത്രിക്കുന്നതിനായി സ്ഥിരമായി ഒരു പോലീസ്‌ ഉദ്യോഗസ്ഥനെ നിയോഗിക്കേണ്ടതാണെന്നും നിര്‍ദ്ദേശിച്ചു. ചര്‍ച്ച ചെയ്ത വിഷയങ്ങളിലെല്ലാം തന്നെ അടിയന്തിര പ്രധാന്യം നല്‍കേണ്ടതായും, സമയബന്ധിതമായി തീര്‍ക്കേണ്ടതായും എം എല്‍ എ യോഗാംഗങ്ങളെ അറിയിച്ചു. കോതമംഗലം തഹസില്‍ദാര്‍ റെയ്‌ച്ചൽ കെ വര്‍ഗീസ്‌, കോതമംഗലം നഗരസഭ ചെയര്‍മാന്‍ കെ കെ ടോമി , വാരപ്പെട്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ചന്ദ്രശേഖരന്‍ നായര്‍, കീരംപാറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാമ്മച്ചന്‍ ജോസഫ്‌, പോത്താനിക്കാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസ്‌ വര്‍ഗീസ്‌, കുട്ടമ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കാന്തി വെള്ളക്കയ്യന്‍, കവളങ്ങാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സൈജന്റ്‌ ചാക്കോ, കീരംപാറ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബീന റോജോ, ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ റാണിക്കുട്ടി ജോര്‍ജ്‌, കോതമംഗലം നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ കെ എം നൗഷാദ്, വിവിധ രാഷ്ട്രീയ പ്രതിനിധികൾ,വിവിധ വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായി നിൽക്കുന്ന നീണ്ടപാറ,ചെമ്പൻകുഴി പ്രദേശങ്ങളിൽ 40 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ 105 പേർക്ക് പട്ടയങ്ങൾ സംസ്ഥാന തല പട്ടയ മേളയിൽ വച്ച് വിതരണം ചെയ്തു.കളമശേരി മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് നടന്ന സംസ്ഥാനതല പട്ടയ മേള വ്യവസായ,നിയമ വകുപ്പ്...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

error: Content is protected !!