Connect with us

Hi, what are you looking for?

NEWS

സഹകരണ വാരാഘോഷത്തിന്റെ താലൂക്ക് തല ഉദ്ഘാടനം മാതിരപ്പിള്ളി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു.

കോതമംഗലം :- 69-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കോതമംഗലം സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ മാതിരപ്പിള്ളി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ താലൂക്ക് തല ഉദ്ഘാടനം നടന്നു.അഡ്വ. ഡീൻ കുര്യാക്കോസ് എം പി സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ മുഖ്യാതിഥിയായിരുന്നു.

സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ കെ ശിവൻ സ്വാഗതവും അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ സെക്രട്ടറി കെ സുനിൽ നന്ദിയും പറഞ്ഞു.ചടങ്ങിൽ മാതിരപ്പിള്ളി എസ് സി ബി പ്രസിഡന്റ്‌ എ ജി ജോർജ്ജ്,കീരംപാറ സഹകരണ ബാങ്ക് പ്രസിഡന്റ്‌ കെ കെ ദാനി,കോതമംഗലം താലൂക്ക് മർക്കന്റയിൽ സഹകരണ സംഘം പ്രസിഡന്റ്‌ കെ എം പരീത്,എസ് സി / എസ് റ്റി ഫെഡറേഷൻ ബോർഡ് മെമ്പർ കെ സി അയ്യപ്പൻ,കുറ്റിലഞ്ഞി എസ് സി ബി പ്രസിഡന്റ്‌ റ്റി എം അബ്ദുൾ അസീസ്,മുൻ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി എസ് നജീബ്,സർക്കിൾ സഹകരണ യൂണിയൻ ബോർഡ് മെമ്പർ മഞ്ജു തോമസ്,അസിസ്റ്റന്റ് ഡയറക്ടർ ഓഡിറ്റ് പി ജി ദാസ്,അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ അംബിഷ് മോൻ എസ്, വാരപ്പെട്ടി എസ് സി ബി സെക്രട്ടറി റ്റി ആർ അനിൽ, കോതമംഗലം റൂറൽ ബാങ്ക് പ്രസിഡന്റ്‌ സി കെ വിദ്യാസാഗർ, കീരംപാറ എസ് സി ബി സെക്രട്ടറി കെ സി ജോർജ്ജ്, കോഴിപ്പിള്ളി അപ്കോസ് പ്രസിഡന്റ്‌ റ്റി പി മർക്കൊസ്, മാതിരപ്പിള്ളി എസ് സി ബി സെക്രട്ടറി എൽദോസ് കെ വി എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....