Connect with us

Hi, what are you looking for?

NEWS

ഗുരുശ്രേഷ്ഠർക്ക് കുട്ടിപ്പോലീസിന്റെ ആദരം.

കോതമംഗലം: മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ വിരമിച്ച അദ്ധ്യാപകരെ SPC ആദരിച്ചു. അനേകം തലമുറകൾക്ക് അറിവും തിരിച്ചറിവും പകർന്ന് വെളിച്ചമായി ശോഭിച്ച അദ്ധ്യാപക അനദ്ധ്യാപക ശ്രേഷ്ഠരെയാണ് ആദരിച്ചത്. സ്കൂളിന്റെ ഉന്നതിക്കായി ക്രിയാത്മകമായ ഇടപെടൽ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന റിട്ടേർഡ് സ്റ്റഫ് സ്കൂളിന്റെ അഭിഭാജ്യ ഘടകമാണ്. കോവിഡ് 19 മഹാമാരിയുടെ കാലത്ത് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിനും സ്മാർട്ട് ക്ലാസ് റൂം തയ്യാറാക്കുന്നതിനുമുണ്ടായ പങ്കാളിത്തം ഏറെ ശ്രദ്ധേയമാണ്. കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ മുഖ്യാഥിതി ആയിരുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി കെ ലത ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ, ഡോ .സീന ജോൺ ( എം എ കോളേജ് അസി.പ്രൊഫസർ) മുഖ്യ പ്രഭാഷണം നടത്തി.

റിട്ടയേർഡ് സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റും മുൻ പ്രിൻസിപ്പലുമായ ശ്രീ ജോർജ്ജ് മാത്യു , മുൻ പ്രൻസിപ്പാൾ ശ്രീമതി പി പി എൽസി ,മുൻ ഹെഡ്മാസ്റ്റർ ശ്രീ എൻ ഡി ഗീവർഗീസ് എന്നിവർ ഉൾപ്പെടെ 35 അദ്ധ്യാപകർ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈബി കെ എബ്രഹാം സ്വാഗതം അർപ്പിച്ചു. ശ്രീ എൽദോസ്എം എ ശ്രീമതി ഷെല്ലി പീറ്റർ എന്നിവർ നേതൃത്വം നൽകി.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....