Connect with us

Hi, what are you looking for?

NEWS

“ശുഭയാത്ര” ; കോതമംഗലം മണ്ഡലത്തിലെ 8 സ്കൂളുകൾക്ക് സ്കൂൾ ബസ്സിനായി 1.60 കോടി രൂപ അനുവദിച്ചു.

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ എം എൽ എ നടപ്പിലാക്കി വരുന്ന “ശുഭയാത്ര” (സ്കൂൾ കുട്ടികൾക്കായുള്ള സുരക്ഷിത യാത്ര)പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ 8 സ്കൂളുകൾക്ക് സ്കൂൾ ബസ്സ് വാങ്ങുന്നതിനായി 1.60 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നാണ് ഇതിനാവശ്യമായ തുക അനുവദിച്ചത്.

1.നെല്ലിക്കുഴി ദയാ ബഡ്സ് സ്കൂൾ

2.വാരപ്പെട്ടി ഗവൺമെൻ്റ് എൽ പി സ്കൂൾ

3.തലക്കോട് ഗവൺമെൻ്റ് യു പി സ്കൂൾ

4.തട്ടേക്കാട് ഗവൺമെൻ്റ് യു പി സ്കൂൾ

5.വെണ്ടുവഴി ഗവൺമെൻ്റ് എൽ പി സ്കൂൾ

6. ഇളങ്ങവം ഗവൺമെൻ്റ് എൽ പി സ്കൂൾ

7. കുട്ടമ്പുഴ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ

8. കുറ്റിയാംചാൽ ഗവൺമെൻ്റ് എൽ പി സ്കൂൾ

എന്നിങ്ങനെ 8 സ്കൂളുകൾക്ക് സ്കൂൾ ബസ്സ് വാങ്ങുന്നതിനാണ് തുക അനുവദിച്ചത്.സ്കൂൾ ബസ്സ്  അനുവദിച്ചതോടെ പ്രസ്തുത സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ യാത്ര കൂടുതൽ എളുപ്പമാകുമെന്നും,കൂടുതൽ കുട്ടികൾ പൊതു വിദ്യാലയങ്ങളിലേക്കെത്തുവാൻ പ്രേരണയാകുമെന്നും എം എൽ എ പറഞ്ഞു.

സ്കൂൾ ബസ്സ് വാങ്ങുന്നതിനായുള്ള ടെണ്ടർ നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്.ശുഭയാത്ര പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ ഗവൺമെൻ്റ് എൽ പി എസ് കോഴിപ്പിള്ളി,ഗവൺമെൻ്റ് യു പി സ്കൂൾ ചെങ്കര,ഗവൺമെൻ്റ് യു പി സ്കൂൾ ചേലാട് എന്നീ സ്കൂളുകളിൽ നേരത്തെ സ്കൂൾ ബസ്സുകൾ അനുവദിച്ചിരുന്നു.തുടർന്നും “ശുഭയാത്ര ” പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിൽ കൂടുതൽ സ്കൂളുകളിൽ ഈ പദ്ധതി നടപ്പിലാക്കുമെന്നും എം എൽ എ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും കോതമംഗലം നിയോജക മണ്ഡലത്തിലെ 23 ലൈബ്രറികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. കേരളീയത്തിൻ്റെ ഭാഗമായി കേരള നിയമസഭ...