Connect with us

Hi, what are you looking for?

NEWS

5 വർഷമായി ശാപമോഷം കിട്ടാതെ കോതമംഗലം മണ്ഡലത്തിലെ ആദ്യ കിഫ്‌ബി റോഡ്

കോതമംഗലം : കോട്ടപ്പടി, നെല്ലിക്കുഴി പഞ്ചായത്തുകളുടെ സമഗ്ര വികസനത്തിന് ചാലകശക്തിയാകേണ്ട ഊരംകുഴി – പ്ലാമൂടി റോഡ് ആണ് 5 വർഷം കഴിഞ്ഞിട്ടും പണി പൂർത്തീകരിക്കാത്ത കിടക്കുന്നത്. 2018 ലാണ് കോതമംഗലം മണ്ഡലത്തിലെ ആദ്യ കിഫ്‌ബി പദ്ധതി എന്ന് കൊട്ടിയാഘോഷിച്ചുകൊണ്ടാണ് 16 കിലോമീറ്റർ റോഡ് 22.54 കോടി രൂപക്ക് പണി ആരംഭിക്കുന്നത്. കിഫ്‌ബി മാനദണ്ഡപ്രകാരം എത്രയും ദൂരം റോഡ് ഈ ഫണ്ടിൽ പണി പൂർത്തീകരിക്കുവാൻ സാധിക്കില്ല എന്ന കോൺട്രാക്ടറുടെ സമ്മർദ്ദത്തെത്തുടർന്ന് 10.76 കിലോമീറ്റർ മാത്രം ദൂരം വരുന്ന “ഇരുമലപ്പടി-പ്ലാമൂടി” റോഡിയായി സ്വപ്ന പദ്ധതി ചുരുങ്ങുകയായിരുന്നു എന്ന ആരോപണവും ശക്തമാണ്. തുടർന്നാണ് അഞ്ചു വർഷങ്ങൾക്ക് മുൻപ് കിഫ്‌ബി മാനദണ്ഡപ്രകാരം പണി ആരംഭിച്ച റോഡ് എന്നും വിവാദക്കുഴികളിൽ വീഴുകയായിരുന്നു.

2018 യിൽ പണിയാരംഭിക്കുകയും ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം നിലവിലുണ്ടായിരുന്ന റോഡ് കുത്തിപ്പൊളിച്ച് രണ്ടു വർഷത്തോളം ഈ റോഡ് സഞ്ചാര യോഗ്യമല്ലാതെ കിടക്കുന്ന അവസ്ഥയിലുമായിരുന്നു. പൊടിയും ചെളിയും റോഡിലെ അപകടങ്ങളും മൂലം നാട്ടുകാർ സഹികെട്ടപ്പോൾ നടത്തിയ ജനകീയ പ്രക്ഷോഭത്തെ തുടർന്നാണ് റോഡ് പണി പുനരാരംഭിച്ചത്. കിഫ്‌ബി മാനദണ്ഡങ്ങൾ കാറ്റിപ്പറത്തി നിലവാരമില്ലാത്ത പണിത റോഡ് മാസങ്ങൾക്കുള്ളിൽ പല ഭാഗങ്ങളിലും ഒലിച്ചു പോകുകയും കുഴികൾ രൂപപ്പെടുകയുമായിരുന്നു. നിർമ്മാണത്തിലെ നിലവാരമില്ലായ്‌മയെ തുടർന്ന് നാട്ടുകാർ നിരന്തരം പരാതികളും സമരങ്ങളും നടത്തിയെങ്കിലും നടപടികൾ ഒന്നും ഉണ്ടായില്ല എന്ന് വിജിലൻസിൽ പരാതി നൽകിയ സജിത്ത് ഹിലാരി ചൂണ്ടിക്കാണിക്കുന്നു.

കോതമംഗലം മണ്ഡലത്തിലെ സ്വപ്നപദ്ധതിയായ റോഡ് പണി പിന്നീട് കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമൂടി കല്ലുമല കയറ്റത്തിൽ തട്ടി നിൽക്കുകയായിരുന്നു. റോഡ് പുറമ്പോക്കിൽ താമസിച്ചിരുന്ന വീട്ടുകാരെ ഒഴിപ്പിക്കുവാൻ വന്ന കാലതാമസം മൂലം ഈ ഭാഗത്തെ റോഡ് നവീകരണത്തിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. നിറയെ കുണ്ടും കുഴിയുമായി കാൽനട യാത്ര പോലും ദുസ്സഹമായ റോഡിലൂടെയുള്ള യാത്ര നാട്ടുകാർക്ക് പേടിസ്വപ്നമായി മാറുകയായിരുന്നു. കാട്ടാന ശല്യം രൂക്ഷമായ ഈ പ്രദേശത്തെ റോഡ് കൂടി തകർന്നതോടുകൂടി ബസ് സർവീസ് പലതും നിലക്കുകയും ചെയ്തത് മൂലം യാത്രാക്‌ളേശവും രൂക്ഷമായി. കിഫ്‌ബി മാനദണ്ഡപ്രകരം കല്ലുമല കയറ്റം കൂടി വീതികൂട്ടി ആദ്യഘട്ടം പൂർത്തീകരിച്ചാൽ മാത്രമേ രണ്ടാം ഘട്ടത്തിൽ ബി.സി ടാറിംഗ് നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ. തന്മൂലം BMBC റോഡിന്റെ BM പോലും ഈ കഴിഞ്ഞ 4 വർഷം കൊണ്ട് പൂർത്തീകരിക്കാൻ കഴിയാത്ത കേരളത്തിലെ ഏക റോഡ് എന്ന അവമതിയിലേക്ക് പ്രവേശിക്കുകയാണ് കോതമംഗലം മണ്ഡലത്തിലെ ആദ്യ കിഫ്‌ബി റോഡ്.

പൊതുമരാമത്ത് മന്ത്രിയുടെ PWD റിങ്‌റോഡ് പ്രോഗ്രാമിൽ 2022 ഓഗസ്റ്റ് മാസം 17 ആം തിയതി മന്ത്രിയോട് നാട്ടുകാർ പരാതി അറിയിച്ചെങ്കിലും (complaint number 24262)ഇതുവരെ ഒരു അനക്കവും സംഭവിച്ചട്ടില്ല എന്ന് പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു, കാർഷിക ഗ്രാമമായ കോട്ടപ്പടി നിവാസികൾ പ്രതീക്ഷയോടെ 2023 നെ വരവേൽക്കുന്നതിനൊപ്പം പണിതീരാത്ത റോഡിൻറെ 5 ആം വാർഷികം ആഘോഷിക്കേണ്ട ഗതികേടിലുമാണ്.

You May Also Like

CHUTTUVATTOM

കോതമംഗലം:കോട്ടപ്പടി നോർത്ത് ഗവ. എൽ.പി. സ്കൂളിൽ വായന മാസാചരണ സമാപന സമ്മേളനം ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവകുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക നിത്യ ആർ. നായർ,...

NEWS

കോട്ടപ്പടി : വാഴപ്പിള്ളികുന്നേൽ (വള്ളുപറമ്പിൽ ) വർക്കി (80) നിര്യാതനായി. സംസ്കാരം  ശനിയാഴ്‌ച രാവിലെ 9.30ന് കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: മേരി, വെറ്റിലപ്പാറ കണ്ണൻകല്ലേൽ കുടുംബാഗം. മക്കൾ : ജാൻസി,...

CHUTTUVATTOM

കോതമംഗലം: രണ്ട് വര്‍ഷം മുമ്പ് ഭൂതത്താന്‍കെട്ട് മുതല്‍ കൂരികുളം വരെ 93 ലക്ഷം രൂപ ചെലവില്‍ 8.5 കിലോമീറ്റര്‍ ദൂരത്തില്‍ ആരംഭിച്ച ഫെന്‍സിംഗ് നിര്‍മാണത്തില്‍ ഇതുവരെ പൂര്‍ത്തീകരിച്ചത് 3.2 കിലോമീറ്റര്‍ മാത്രം. മലയാറ്റൂര്‍...

NEWS

കോതമംഗലം: കനത്ത മഴയില്‍ കോട്ടപ്പടിയില്‍ വീട് തകര്‍ന്നു. ആളപായമില്ല. വടാശേരി തൈപ്പറമ്പില്‍ മാത്തുക്കുട്ടിയുടെ വീട് ഇന്നലെ ഉച്ചക്ക് 12നാണ് തകര്‍ന്നത്. ഓടുമേഞ്ഞ മേല്‍ക്കൂര പൂര്‍ണമായും നിലംപൊത്തി. ഭിത്തിക്കും പൊട്ടലുണ്ട്.സംഭവസമയത്ത് വീടിനുള്ളില്‍ മാത്തുക്കുട്ടിയും ഭാര്യ...

CHUTTUVATTOM

കോതമംഗലം: മയക്കുവെടി വെച്ച് റേഡിയോ കോളറിട്ട മോഴയാന ചരിഞ്ഞു. ആനയുടെ കഴുത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍, ശനിയാഴ്ച കോട്ടപ്പാറവനത്തില്‍ ഒരേ സ്ഥലത്തു നിന്നുതന്നെ സ്ഥിരമായി ലഭിച്ചതോടെ ആനയ്ക്ക് ചലനമില്ലെന്ന് മനസിലാക്കി...

CHUTTUVATTOM

കോതമംഗലം: റേഡിയോ ഘടിപ്പിച്ച മോഴയാന കോട്ടപ്പാറ വനത്തിലെ വേട്ടാംപാറ മേഖലയില്‍ തുടരുന്നു. വ്യാഴാഴ്ച വൈകിട്ട് മുതല്‍ റേഡിയോ കോളറിൽ നിന്നും സിഗ്നല്‍ കണ്‍ട്രോള്‍ റൂമിലേക്ക് ലഭിക്കുന്നുണ്ട്. കാട്ടിലേക്കു വിട്ട മോഴയാന ഇന്ന്ജനവാസ മേഖലയിലേക്കെത്തിയില്ല. റേഡിയോ...

NEWS

കോതമംഗലം: കോട്ടപ്പടിയില്‍ അജ്ഞാത ജീവി നായയെ കടിച്ചു കൊന്നതയി പരാതി. കോട്ടപ്പടി, മുട്ടത്തുപാറ സ്വദേശി സാബുവിന്റെ വളര്‍ത്തുനായയെയാണ് അജ്ഞാത ജീവി കടിച്ചു കൊന്നത്. ഇന്ന് പുലര്‍ച്ചെ നാലോടെ പ്രദേശവാസികള്‍ ശബ്ദം കേട്ടിരുന്നു. പിന്നീട്...

ACCIDENT

കോതമംഗലം : തൃക്കാരിയൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യത കാലിൽ ഇടിച്ചു യുവാവ് മരണപ്പെട്ടു. കോട്ടപ്പടി തോളേലി സ്വദേശി നിതിൻ (33) ആണ് മരിച്ചത്. മൃതദേഹം ബസേലിയോസ് ആശുപത്രി മോർച്ചറിയിൽ. എക്സ്സൈസ് ഉദ്യോഗസ്ഥനാണ്...

NEWS

കോതമംഗലം – കോതമംഗലത്ത് വാവേലിയിൽ പട്ടാപ്പകൽ ജനവാസ മേഖലക്ക് സമീപം കാട്ടാനക്കൂട്ടമെത്തിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ഇന്ന് വൈകിട്ടാണ് പത്തോളം ആനകൾ വനാതിർത്തിയിൽ തമ്പടിച്ചത്. പ്രദേശവാസിയായ ജ്യുവൽ ജൂഡിയുടെ നേതൃത്വത്തിൽ...

NEWS

കോതമംഗലം – കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി മതിലും കൃഷിയിടങ്ങളും തകർത്തു. വാവേലി സ്വദേശി കൊറ്റാലിൽ ചെറിയാൻ്റെ പുരയിടത്തിലെ മതിലും, ഗേറ്റും തകർത്തു. സമീപത്തെ മറ്റൊരു പുരയിടത്തിലെ കമുകും,മതിലുമാണ് ഇന്ന്...

NEWS

കോതമംഗലം – കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കിണറിൽ വീണ കൂറ്റൻ മൂർഖൻ പാമ്പിനെ രക്ഷപെടുത്തി. കുത്തുകുഴിക്കു സമീപം കപ്പ നടാൻ വേണ്ടി കൃഷിയിടമൊരുക്കുന്നതിനിടയിലാണ് കിണറിൽ വീണു കിടക്കുന്ന മൂർഖൻ പാമ്പിനെ ജോലിക്കാർ...

NEWS

കോതമംഗലം: നാൽപ്പത്തിനാലാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വച്ച് നവംബർ 8-ന് കോട്ടപ്പടി സ്വദേശിയായ പ്രവാസി എഴുത്തുകാരൻ ജിതിൻ റോയിയുടെ പുതിയ ഇംഗ്ലീഷ് സയൻസ് ഫിക്ഷൻ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ നോവൽ ‘ദി ആൾട്ടർനേറ്റ്...

error: Content is protected !!