Connect with us

Hi, what are you looking for?

EDITORS CHOICE

ചോദ്യപ്പേപ്പറിലെ മിന്നലേറ്റ് കോതമംഗലത്തെ വിദ്യാർത്ഥികൾ; മിന്നൽ വേഗത്തിൽ വൈറലായി മിന്നൽ മുരളി ചോദ്യപേപ്പറും ഒപ്പം കുര്യൻ സാറും.

കോതമംഗലം: കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ എല്ലാം വൈറൽ ആയ ഒരു ചോദ്യ പേപ്പർ ഉണ്ട്. കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീറിങ്ങിലെ മെക്കാനിക്കൽ വിഭാഗത്തിന്റെ മൂന്നാം സെമസ്റ്റർ വിദ്യാർഥികൾക്കുള്ള പരീക്ഷയുടെ മെക്കാനിക്കൽ ഓഫ് ഫ്ലൂയ്ഡ്സ് ചോദ്യ പേപ്പർ ആണ് മിന്നൽ പോലെ വൈറൽ ആയിരിക്കുന്നത്. എന്നും അരസികമായ കാര്യമാണ് പരീക്ഷ ചോദ്യപേപ്പറുകള്‍ എന്നാല്‍ ‘മിന്നല്‍’ ചോദ്യപേപ്പര്‍ കഴിഞ്ഞ ദിവസം മുതല്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ മെക്കാനിക്കല്‍ വിഭാഗത്തിലെ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികളുടെ ഇന്‍റേണല്‍ പരീക്ഷയുടെ ചോദ്യപേപ്പറിലാണ് മിന്നല്‍ മുരളി മയം. മിന്നല്‍ മുരളി സിനിമയുടെ സംവിധായകന്‍ ബേസില്‍ ജോസഫ് അടക്കം ഉള്ളവർ സമൂഹ മാധ്യമങ്ങളിൽ ഈ ചോദ്യപേപ്പര്‍ പങ്കുവച്ചിട്ടുണ്ട്.


ദേശം ,കണ്ണാടിക്കൽ , കുറുക്കൻമൂല എല്ലാം ഉണ്ട് എന്ന് പറഞ്ഞാണ് ബേസിൽ ജോസഫ് തന്റെ ഫേസ് ബുക്കിൽ ചൊവ്വെഴ്ച രാത്രി ഇത് പങ്കു വച്ചിരിക്കുന്നത്. മിന്നൽ മുരളിയും ജോസ്മോനും കുറക്കൻമൂലയുമെല്ലാം ഈ ചോദ്യപേപ്പറില്‍ കഥാപാത്രങ്ങളാണ്. മിന്നൽ മുരളി യുഎസിൽ എത്തി അയൺമാനെയും അക്വാമാനെയും കാണുന്നു. അവരുടെ പ്രശ്നങ്ങൾ മെക്കാനിക്കൽ തിയറി ഉപയോഗിച്ച് പരിഹരിക്കുന്നു. കുറുക്കന്‍ മൂലയിലെ കുടിവെള്ള പ്രശ്നം എഞ്ചിനീയറിംഗ് ഉപയോഗിച്ച് പരിഹരിക്കുന്നു. ഇങ്ങനെയാണ് ചോദ്യത്തിന്‍റെ രീതി .

50 മാർക്കിന്റെ ആയിരുന്നു ചോദ്യ പേപ്പർ. പരീക്ഷാ സമയത്തെ കുട്ടികളുടെ സമ്മർദം ഒഴിവാക്കാൻ വേണ്ടിയാണ് ഇത്തരം പരീക്ഷണങ്ങൾ എന്നാണ് ചോദ്യ പേപ്പർ തയാറാക്കിയ എം. എ കോളേജിലെ മെക്കാനിക്കല്‍ വിഭാഗം അസിസ്റ്റന്‍റ് പ്രഫസര്‍ ഡോ. കുര്യന്‍ ജോണ്‍ പറയുന്നത് . നേരത്തെയും ഇത്തരം പരീക്ഷണങ്ങള്‍ നടത്താറുണ്ടെന്നും, എന്നാല്‍ ഇത്രയുംജന ശ്രദ്ധ പിടിച്ചുപറ്റി വൈറൽ ആകുന്നത് ആദ്യമായാണെന്നും ഡോ കുര്യൻ പറഞ്ഞു. പരിക്ഷ കഴിഞ്ഞ ഉടനെ വിദ്യാർഥികൾ ചോദ്യ പേപ്പർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്തിരുന്നു. ഇതോടെയാണ് മിന്നൽ വേഗത്തിൽ വൈറൽ ആയതും. പരീക്ഷ ചോദ്യപേപ്പര്‍ കണ്ട മിന്നല്‍ മുരളി യുടെ സംവിധായകന്‍ ബേസില്‍ ജോസഫ് തന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചതായും ഡോ. കുര്യൻ പറഞ്ഞു.

എറണാകുളം പള്ളിക്കര സ്വദേശി പാപ്പാറയിൽ ഡോ കുര്യൻ 2016ലാണ് കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിൽ മെക്കാനിക്കൽ വിഭാഗം അദ്ധ്യാപകനായി ജോലിയിൽ പ്രവേശിക്കുന്നത്. ഭാര്യ ഇൻഫോ പാർക്ക്‌ ഉദ്യോഗസ്ഥയായ സൗമ്യ. മക്കൾ 6 വയസുകാരൻ ജോൺ, രണ്ടു വയസുകാരി ജിയാൻ.

You May Also Like

EDITORS CHOICE

കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി പൂവുകൾ കൊണ്ട് 25 അടി വലിപ്പമുള്ള അദ്ദേഹത്തിന്റെ പുഷ്‌പ്പ ചിത്രം നിര്‍മിച്ചിരിക്കുകയാണ് പ്രശസ്ത ശിൽപ്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ....

EDITORS CHOICE

കോതമംഗലം :പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി ഡോ. ഡയാന ആൻ ഐസക്.തന്റെ നാലാം വയസിൽ മനസ്സിൽ മുളപൊട്ടിയ ആഗ്രഹ ത്തിന്റെ പൂർത്തികരണംകൂടിയാണ്...

EDITORS CHOICE

കൊച്ചി :മലയാളത്തിൻ്റെ കവി കുഞ്ഞുണ്ണി മാഷിന്റെ മണൽ ശില്പമൊരുക്കി പ്രശസ്ത ശിൽപ്പി ഡാവിഞ്ചി സുരേഷ്. തൃശൂർ കഴിമ്പ്രം ബീച്ച് സ്വപ്നതീരത്താണ് കുഞ്ഞുണ്ണി മാഷിന്റെ ശില്പം ഒരുക്കിയിരിക്കുന്നത്.കഴിമ്പ്രം ബീച്ച് ഫെസ്റ്റിന് മുന്നോടിയായി നടന്ന സാഹിത്യസദസ്സില്‍...

NEWS

ഇടുക്കി : സഞ്ചാരികളുടെ മനം മയക്കും പ്രകൃതി ഭംഗി. കൂട്ടിന് തണുപ്പും കോടമഞ്ഞും.. പിന്നെ വരയാടുകളും. മൂന്നാർ, ഇരവികുളം ദേശിയോദ്യനം സന്ദർശിക്കുന്നവർക്ക് കാഴ്ച്ചയുടെ നവ്യമായ അനുഭവമാണ് ഇവിടം സമ്മാനിക്കുന്നത്. ഇടയ്ക്കിടെ വീശിയടിക്കുന്ന കോടയും,...