Connect with us

Hi, what are you looking for?

NEWS

കോതമംഗലം കെ എസ് ആർ ടി സിയിൽ ഓൺലൈൻ റിസർവേഷൻ.

കോതമംഗലം :- കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ ഓൺലൈൻ റിസർവേഷൻ സൗകര്യം ആരംഭിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ദീർഘദൂര ബസുകളിൽ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനു വേണ്ടി ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിനുവേണ്ടി കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ ടിക്കറ്റ് ആൻഡ് ക്യാഷ് കൗണ്ടറിൽ സമീപിച്ചാൽ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. നിലവിൽ ജില്ലാ കേന്ദ്രങ്ങളിൽ മാത്രം ഉണ്ടായിരുന്ന റിസർവേഷൻ സൗകര്യം ആണ് കോതമംഗലത്ത് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്.

എ റ്റി ഓ അഭിലാഷ് പി എ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ,പിണ്ടിമന പഞ്ചായത്ത്‌ പ്രസിഡന്റ് ജെസ്സി സാജു,മുനിസിപ്പൽ കൗൺസിലർ കെ എ നൗഷാദ്,കെ എസ് ആർ ടി സി സി ഐ റ്റി യു സെക്രട്ടറി സിദ്ധിഖ്‌ സി എം,ട്രാൻസ്‌പോർട്ട് വർക്കേഴ്സ് യൂണിയൻ ഐ എൻ റ്റി യു സി ശ്രീകുമാർ എന്നിവർ സന്നിഹിതരായിരുന്നു.ചടങ്ങിൽ സീനിയർ ക്ലർക്ക് പ്രീറ്റ്സി പോളിനെ എം എൽ എ ആദരിച്ചു.ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ അനസ് ഇബ്രാഹിം സ്വാഗതവും ചാർജ്മാൻ സീമോൻ എ ഡി നന്ദിയും പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....