കോതമംഗലം : കീരംപാറ പഞ്ചായത്തിലെ വെളിയേൽച്ചാൽ മുട്ടത്ത് കണ്ടെത്ത് മണ്ണിടിച്ചൽ ഉണ്ടായ പ്രദേശം ഉന്നതതല സംഘം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.ശക്തമായ മഴയെ തുടർന്ന് ഇന്നലെ രാത്രിയായിരുന്നു മണ്ണിടിച്ചൽ ഉണ്ടായത്. മണ്ണിടിച്ചൽ ഉണ്ടായ സ്ഥലത്തിന് താഴെയുള്ള ഏഴോളം വീട്ടുകാരെ മാറ്റി പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ആന്റണി ജോൺ MLA, RDO M V സുരേഷ് കുമാർ,തഹസിൽദാർ റേച്ചൽ K വർഗ്ഗീസ്,കീരംപാറ വില്ലേജ് ഓഫീസർ ആനി T L, പഞ്ചായത്ത് പ്രസിഡൻ്റ് V C ചാക്കോ,വൈസ് പ്രസിഡന്റ് ഷീബ ജോർജ്,സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ സിനി ബിജു,ജിജോ ആന്റണി,മെമ്പർമാരായ ബീന റോജോ,അൽഫോൻസ സാജു,ആശ ജയപ്രകാശ്,ലിസി ജോസ്,മുൻ മെമ്പർ സാബു വർഗ്ഗീസ്,E P രഘു എന്നിവർ അടങ്ങുന്ന സംഘമാണ് പ്രദേശം സന്ദർശിച്ചത്. നാളെ ജിയോളജി അധികൃതർ സ്ഥലം സന്ദർശിച്ച് മണ്ണിടിച്ചലിന്റെ യഥാർത്ഥ കാരണം സംബന്ധിച്ച് വിലയിരുത്തും.