Connect with us

Hi, what are you looking for?

CRIME

കീരംപാറയിലുള്ള ദമ്പതികളുടെ കോടിക്കണക്കിന് രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ.

കോതമംഗലം : ജോലിയിൽ നിന്ന് വിരമിച്ച കീരംപാറയിലുള്ള ദമ്പതികളുടെ കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ആൾ അറസ്റ്റിൽ. പുക്കാട്ട്പടിയിലെ എസ്.എഫ്.എസ് ഗ്രാൻറ് വില്ലയിൽ എബിൻ വർഗീസ് (40) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കാക്കര ഭാരത മാതാ കോളേജിനടുത്ത് മാസ്റ്റേഴ്സ് ഫിൻസർവ് എന്ന സ്ഥാപനത്തിന്‍റെ ഉടമയാണ് ഇയാൾ. ദമ്പതികളിൽ നിന്ന് മൂന്നുകോടിയോളം രൂപയുടെ നിക്ഷേപം സ്വീകരിച്ചാണ് തട്ടിപ്പു നടത്തിയത്. 18 മുതൽ ഇരുപതു ശതമാനം വരെ ലാഭ വിഹിതം വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചിരുന്നത്‌. നിക്ഷേപിച്ച തുകയും  ലാഭവിഹിതവും നൽകാതെ ഇയാൾ മുങ്ങുകയായിരുന്നു.

റൂറൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മുപ്പതോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇൻസ്പെക്ടർ പി.ടി.ബിജോയി, എ.എസ്.ഐ വി.എം.രഘുനാഥ്, സി.പി.ഒ നിജാസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക👇

https://chat.whatsapp.com/KI0hMIlp4D68BeXbJvk36r

You May Also Like

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...