Connect with us

Hi, what are you looking for?

NEWS

ഗിന്നസ് റെക്കോർഡിലേക്ക് നീന്തി കയറാൻ കൊച്ചു മിടുക്കി ജുവൽ.

കോതമംഗലം : ഗിന്നസ് റെക്കോർഡിലേക്ക് നീന്തി കയറാനായി കൊച്ചു മിടുക്കി ജുവൽ മറിയം ബേസിൽ.കോതമംഗലം കറുകടം സ്വദേശിയായ ബേസിൽ കെ വർഗീസിന്റെയും അഞ്ജലി ബേസിലിന്റെയും മകൾ ഏഴ് വയസുകാരി ജുവൽ ബേസിൽ ഗിന്നസ് റെക്കോർഡിലേക്ക് നീന്തി കയറാൻ തയ്യാറെടുക്കുന്നു.ജനുവരി മാസം എട്ടാം തിയ്യതിയാണ് ജുവൽ വേമ്പനാട്ടു കായലിനു കുറുകെ നീന്താൻ തീരുമാനിച്ചിട്ടുള്ളത്. ഇതിനു മുന്നോടിയായി കോതമംഗലം എം എ കോളേജിലെ സ്വിമ്മിംഗ് പൂളിൽ പ്രദർശന നീന്തൽ നടത്തി. ആന്റണി ജോൺ എം എൽ എ,അസോസിയേഷൻ സെക്രട്ടറി ഡോക്ടർ വിന്നി വർഗീസ്,പരിശീലകൻ ബിജു തങ്കപ്പൻ,അനന്ത ദർശൻ,ജുവലിന്റെ രക്ഷിതാക്കൾ,ബന്ധുമിത്രാദികൾ,സുഹൃത്തുകൾ,മാധ്യമ പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....