Connect with us

Hi, what are you looking for?

EDITORS CHOICE

കോതമംഗലത്തെ ഡോക്ടർ സാൻ്റായും അരികിൽ പരിശോധനക്ക് എത്തിയ കുഞ്ഞു സാൻ്റയും കൗതുകക്കാഴ്ചയായി.

കോതമംഗലം : എല്ലാ ക്രിസ്മസ്ക്കാലത്തും കൗതുകക്കാഴ്ചയൊരുക്കുന്നത് പതിവാക്കിയ കോതമംഗലം സ്വദേശിയായ കലാകാരൻ ഇത്തവണ ഡോക്ടർ സാൻ്റയെ അവതരിപ്പിച്ചാണ് വീണ്ടും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നത്. കോതമംഗലം, പാറായിത്തോട്ടം സ്വദേശിയായി സിജോ ഇടക്കാട്ട് വീട്ടുമുറ്റത്തൊരുക്കിയ കൗതുക കാഴ്ചയാണ് ഡോക്ടർ സാൻ്റാ. ഈ കോവിഡ് മഹാമാരിക്കാലത്ത് കുഞ്ഞുങ്ങൾക്ക് ആശ്രയമാകുന്നതിന് ഡോക്ടറായാണ് ഇത്തവണ സാൻ്റായുടെ വരവ്. ഒരു ഡോക്ടറുടെ മുറിയുടെ പശ്ചാത്തലത്തിൽ പഞ്ഞിത്താടിയും, ചുവന്ന കുപ്പായവും ധരിച്ച് കഴുത്തിൽ സ്‌തെതസ്കോപ്പും തൂക്കി കസേരയിലിരിക്കുന്ന ഡോക്ടർ സാൻ്റായും അരികിൽ പരിശോധനക്ക് എത്തിയ കുഞ്ഞു സാൻ്റയും ആരിലും കൗതുകമുണർത്തുന്ന മനോഹര കാഴ്ചയാണ്.

കൈകളും കഴുത്തും ചലിപ്പിക്കാവുന്ന തരത്തിലാണ് സാൻ്റാകളുടെ നിർമിതി. ഒരു ഡോക്ടറുടെ മുറിയിൽ വേണ്ടുന്ന മുഴുവൻ ഉപകരണങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ, വെയിംഗ് മെഷീൻ, പടുകൂറ്റൻ സിറിഞ്ച് തുടങ്ങി നിരവധി ആശുപത്രി ഉപകരണങ്ങളും സാൻ്റകളും നിർമിച്ചിരിക്കുന്നത് പാഴ് വസ്തുക്കൾ ഉപയോഗിച്ചാണ്. ക്രിസ്മസ്ക്കാലത്ത് കൗതുക കാഴ്ചയൊരുക്കണമെന്ന് നിർബന്ധമുള്ള ഈ കലാകാരൻ വൈവിധ്യമാർന്ന ക്രിസ്മസ് ക്രിയേഷനുകൾ അവതരിപ്പിക്കാൻ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടു.

മുൻകാലങ്ങളിൽ സിജോ നിർമ്മിച്ച ഹെലികോപ്ടർ ഓടിക്കുന്ന സാന്റ , ബോട്ട് ഓടിക്കുന്ന സാൻ്റ, സൈക്കിൾ ചവിട്ടുന്ന സാന്റ തുടങ്ങിയ കലാസൃഷ്ടികൾ നിർമ്മിച്ച് ശ്രദ്ധേ നേടിയിരുന്നു. പാഴ് വസ്തുക്കൾ ഉപയോഗിച്ചാണ് പുതുമയുള്ള ഈ ക്രിസ്മസ് ക്രിയേഷൻ തയ്യാറാക്കിയിട്ടുള്ളതെന്ന് സിജോ പറഞ്ഞു.

You May Also Like

EDITORS CHOICE

കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി പൂവുകൾ കൊണ്ട് 25 അടി വലിപ്പമുള്ള അദ്ദേഹത്തിന്റെ പുഷ്‌പ്പ ചിത്രം നിര്‍മിച്ചിരിക്കുകയാണ് പ്രശസ്ത ശിൽപ്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ....

EDITORS CHOICE

കോതമംഗലം :പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി ഡോ. ഡയാന ആൻ ഐസക്.തന്റെ നാലാം വയസിൽ മനസ്സിൽ മുളപൊട്ടിയ ആഗ്രഹ ത്തിന്റെ പൂർത്തികരണംകൂടിയാണ്...

EDITORS CHOICE

കൊച്ചി :മലയാളത്തിൻ്റെ കവി കുഞ്ഞുണ്ണി മാഷിന്റെ മണൽ ശില്പമൊരുക്കി പ്രശസ്ത ശിൽപ്പി ഡാവിഞ്ചി സുരേഷ്. തൃശൂർ കഴിമ്പ്രം ബീച്ച് സ്വപ്നതീരത്താണ് കുഞ്ഞുണ്ണി മാഷിന്റെ ശില്പം ഒരുക്കിയിരിക്കുന്നത്.കഴിമ്പ്രം ബീച്ച് ഫെസ്റ്റിന് മുന്നോടിയായി നടന്ന സാഹിത്യസദസ്സില്‍...

NEWS

ഇടുക്കി : സഞ്ചാരികളുടെ മനം മയക്കും പ്രകൃതി ഭംഗി. കൂട്ടിന് തണുപ്പും കോടമഞ്ഞും.. പിന്നെ വരയാടുകളും. മൂന്നാർ, ഇരവികുളം ദേശിയോദ്യനം സന്ദർശിക്കുന്നവർക്ക് കാഴ്ച്ചയുടെ നവ്യമായ അനുഭവമാണ് ഇവിടം സമ്മാനിക്കുന്നത്. ഇടയ്ക്കിടെ വീശിയടിക്കുന്ന കോടയും,...