Connect with us

Hi, what are you looking for?

NEWS

ഡിസ്ട്രിക്റ്റ് ഇൻഫ്രാ സ്ട്രക്ചർ കോ – ഓർഡിനേഷൻ കമ്മിറ്റി അവലോകന യോഗം കോതമംഗലത്ത് ചേർന്നു.

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിലെ വിവിധ പ്രവർത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഡിസ്ട്രിക്ട് ഇൻഫ്രാ സ്ട്രക്‌ച്ചർ കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ അവലോകന യോഗം ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസിൽ ചേർന്നു.നോഡൽ ഓഫീസർ എൻ എച്ച് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ദീപ റ്റി,പി ഡബ്ല്യൂ ഡി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാജീവ്‌ എസ്,എൻ എച്ച് അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഗിരിജ എൻ പി,ബിൽഡിംഗ്സ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ സന്തോഷ് കുമാർ,കെ ആർ എഫ് ബി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ലക്ഷ്മി എസ് ദേവി,പി ഡബ്ല്യൂ ഡി അസിസ്റ്റൻ്റ് എഞ്ചിനീയർ കെ പ്രിൻസ് വർഗീസ്,എൻ എച്ച് അസിസ്റ്റൻ്റ് എഞ്ചിനീയർ ടൈറ്റസ് എ എക്സ്,പി ഡബ്ല്യൂഡി ബിൽഡിങ്ങ്സ് ഓവർസിയർ ആശമോൾ എം കെ,കെ ആർ എഫ് ബി അസിസ്റ്റൻ്റ് എഞ്ചിനീയർ ടെസ്സി തോമസ്,ബ്രിഡ്ജസ് ഓവർസിയർ മഞ്ചുള കെ ആർ എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു.

പൊതുമരാമത്ത് വകുപ്പിൻ്റെ കീഴിൽ വരുന്ന വിവിധ പ്രവർത്തികളെ സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വർക്കുകൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും ടെണ്ടർ നടപടികളും മറ്റ് സാങ്കേതിക നടപടികളും പൂർത്തീകരിക്കാനുള്ള വർക്കുകളുടെ അത്തരം പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....