Connect with us

Hi, what are you looking for?

NEWS

ലോക ഹൃദയ ദിനത്തിൽ ധര്‍മ്മഗിരി ആശുപത്രിയുടെ നേതൃത്വത്തില്‍ റാലിയും റോഡ്ഷോയും.

കോതമംഗലം : ലോക ഹൃദയ ദിനത്തിൽ ധര്‍മ്മഗിരി ആശുപത്രിയുടെ നേതൃത്വത്തില്‍ റാലിയും റോഡ്ഷോയും നടത്തി. ആശുപത്രി അങ്കണത്തിൽ വച്ച്‌ നടന്ന ചടങ്ങിൽ ആന്‍റണി ജോൺ എം എൽ എ റാലിയും റോഡ്ഷോയും ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ വികാരി തോമസ്‌ ചെറുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ അഭയ സ്വാഗതം പറഞ്ഞു.കൗൺസിലര്‍ അഡ്വ. ജോസ്‌ വറുഗീസ് ബുക്ക്‌ ലെറ്റ്‌ പ്രകാശനം ചെയ്തു.

ചടങ്ങിൽ ഡോക്ടര്‍ മനോജ്‌ തോമസ്‌,എ പി ഇ സി ചെയര്‍മാന്‍ ജയേഷ്‌ തമ്പാൻ,ആശുപത്രി സെക്രട്ടറി മാത്യു ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.റാലിക്ക്‌ ശേഷം നടന്ന റോഡ്ഷോയില്‍ ഹൃദയ സംബന്ധമായ രോഗങ്ങളെപ്പറ്റിയും അടിയന്തിരഘട്ടത്തില്‍ ആശുപത്രിയില്‍ എത്തുന്നതു വരെ രോഗിയും കൂടെയുള്ളവരും ചെയ്യേണ്ട പ്രഥമ ശുശ്രൂഷകളെപ്പറ്റിയും ഉള്ള ബോധവത്കരണം നടന്നു.

You May Also Like

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും കോതമംഗലം നിയോജക മണ്ഡലത്തിലെ 23 ലൈബ്രറികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. കേരളീയത്തിൻ്റെ ഭാഗമായി കേരള നിയമസഭ...