Connect with us

Hi, what are you looking for?

AGRICULTURE

ഇളംബ്ലാശേരി ആദിവാസി കോളനിയില്‍ പരമ്പരാഗത ധാന്യ കൃഷി പദ്ധതിക്ക് തുടക്കമായി.

കുട്ടമ്പുഴ: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടമ്പുഴ പഞ്ചായത്തിലെ ഇളംബ്ലാശേരി ആദിവാസി കോളനിയില്‍ നടത്തുന്ന പരമ്പരാഗത ധാന്യ കൃഷി പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീര്‍ ഞാറ് നട്ട് ഉദ്ഘാടനം ചെയ്തു. ആദിവാസി മേഖലയില്‍ കൃഷി അഭിവൃദ്ധി പ്പെടുത്തി കാര്‍ഷിക ആദായം വര്‍ദ്ധിപ്പിക്കുക, പരമ്പരാഗത ധാന്യ കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2021- 2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇളംബ്ലശേരിയിലെ 6 ഏക്കര്‍ പാടത്ത് നെല്‍കൃഷി ചെയ്ത് കൊണ്ട് തുടക്കം കുറിച്ചു. മറ്റ് ആദിവാസി മേഖലയിലും പദ്ധതി നടപ്പാക്കും.

ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എ. സിബി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാരായ ജോമി തെക്കേക്കര, ജയിംസ് കോറമ്പേല്‍,ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. ഗോപി, വാര്‍ഡ് മെമ്പര്‍ ശ്രീജ ബിജു, അരുണ്‍ ചന്ദ്രന്‍, കൃഷി അസിസ്റ്റന്റ് ടി.എന്‍. മണി തുടങ്ങിയവര്‍ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...