Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് നിർത്തലാക്കിയ കെ എസ് ആർ ടി സി സർവീസുകൾ “ഗ്രാമ വണ്ടി” പദ്ധതിയിലുൾപ്പെടുത്തി പുനരാരംഭിക്കുന്നു.

കോതമംഗലം : കോവിഡ് പ്രതിസന്ധിയെ തുടർന്ന് കോതമംഗലത്ത് നിർത്തലാക്കിയ കെ എസ് ആർ ടി സി സർവീസുകൾ “ഗ്രാമ വണ്ടി” പദ്ധതിയിലുൾപ്പെടുത്തി പുനരാരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിയമസഭയിൽ അറിയിച്ചു. കോവിഡ് പ്രതിസന്ധിയെ തുടർന്ന്  കോതമംഗലം നിയോജക മണ്ഡലത്തിൽ കുട്ടമ്പുഴ ഉൾപ്പെടുന്ന  ആദിവാസി മേഖല ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിലേക്കുള്ള കെ എസ് ആർ ടി സി സർവീസുകൾ നിർത്തലാക്കിയിരുന്നു.കെ എസ് ആർ ടി സിയെ മാത്രം ആശ്രയിക്കുന്ന റൂട്ടുകളും ഇതിൽ ഉൾപ്പെടും. ഇതു മൂലം ജനങ്ങൾ വലിയ യാത്രാ ദുരിതം അനുഭവിക്കുകയാണെന്നും എം എൽ എ ഉന്നയിച്ചു. ആയതിനാൽ അടിയന്തിരമായി നിർത്തലാക്കിയ സർവ്വീസുകൾ പുനരാരംഭിക്കണമെന്നും എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു.

കോതമംഗലം ഡിപ്പോയിൽ നിന്നും 8 സർവീസുകളാണ് നിർത്തലാക്കിയത്(1)വടാട്ടുപാറ(2)മുളവൂർ വഴി മൂവാറ്റുപുഴ(3)പല്ലാരിമംഗലം വഴി പരീക്കണ്ണി,(4)വെള്ളാരംകുത്ത് സ്റ്റേ(5)8.00 എറണാകുളം – മൂന്നാർ(6)കോടിക്കുളം വഴി തൊടുപുഴ,(7)മലയാറ്റൂർ വഴി ചാലക്കുടി,(8)ചാരുപാറ എന്നീ സർവീസുകൾ ആണ് നിർത്തലാക്കിയത്.

എന്നാൽ വടാട്ടുപാറ,ചാരുപാറ എന്നീ സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്.മറ്റ് സർവീസുകൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് കെ എസ് ആർ ടി സി പുതിയതായി ആരംഭിക്കുന്ന “ഗ്രാമ വണ്ടി” പദ്ധതിയിലുൾപ്പെടുത്തി സർവീസ് നടത്തുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നതായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിയമസഭയിൽ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....