Connect with us

Hi, what are you looking for?

NEWS

സ്ത്രീധന സമ്പ്രദായത്തിനെതിരെ “ഓറഞ്ച് ദ വേൾഡ് ക്യാമ്പയ്ൻ”.

കോതമംഗലം: സ്ത്രീധന സമ്പ്രദായത്തിനെതിരെ ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ്റെ ഭാഗമായി കോതമംഗലം മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ കേരള സർക്കാരിൻ്റെ വനിത ശിശു വികസന വകുപ്പിൻ്റെ കീഴിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലേഴ്സ് തെരുവ് നാടകംഅവതരിപ്പിച്ചു. മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ച ചടങ്ങിൽ  ആൻ്റണി ജോൺ എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എ എം ബഷീർ മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിൽ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോമി തെക്കേക്കര,ജെയിംസ് കോറമ്പേൽ,സാലി ഐപ്പ്,ആനീസ് ഫ്രാൻസിസ്,അഡീഷണൽ സി ഡി പി ഓ പിങ്കി അഗസ്റ്റിൻ എന്നിവർ സന്നിഹിതരായിരുന്നു. വാർഡ് കൗൺസിലർ കെ എ നൗഷാദ് സ്വാഗതവും സി ഡി പി ഓ ഷീല പി വി നന്ദിയും പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....