Connect with us

Hi, what are you looking for?

CRIME

അടിവാട് കവലയിൽ നിരോധിത ലഹരി ഗുളികളുമായി രണ്ട് പേർ പിടിയിൽ

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ ഷുഗറും ബുപ്രിനോർപ്പിൻ, ക്ലോണാസൈപ്പാം എന്നീ നിരോധിത ലഹരി ഗുളികളുമായി പിടിയിലായത്. 20 ഡപ്പികളിലായി സൂക്ഷിച്ചിരുന്ന മൂന്ന് ഗ്രാമോളം ബ്രൗൺഷുഗറിന് 50000 രൂപയോളം വിലയുണ്ട്. കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി ശ്രീരാജിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ഏതാനും ദിവസങ്ങളായി പല്ലാരിമംഗലം അടിവാട് മേഖലയിലെ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ രഹസ്യ നിരീക്ഷണം നടത്തിവരികയായിരുന്നു.

നിരോധിത മയക്കുമരുന്നുകളുടെ വിഭാഗത്തിൽപ്പെട്ട ഈ ഗുളികകൾ ഡോക്ടറുടെ പ്രസ്ക്രിപ്ഷനോടുകൂടി മാത്രമേ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ലഭിക്കുകയുള്ളൂ. മാനസിക രോഗത്തിനുള്ള ചികിത്സക്കും വേദനസംഹാരി ആയും ഉപയോഗിക്കുന്നതാണ് ഈ ഗുളികകൾ.

സർക്കിൾ ഇൻസ്പെക്ടറെ കൂടാതെ പ്രവന്റിവ് ഓഫീസർമാരായ ജയ് മാത്യൂസ്, സിദ്ദിഖ്AE സിവിൽ എക്സൈസ് ഓഫീസർമാരായ KCഎൽദോ, ഉമ്മർ PE ബേസിൽ കെ തോമസ് എന്നിവരും ഉൾപ്പെട്ടതാണ് അന്വേഷണസംഘം.

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...

NEWS

കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിലെ വസ്തുനികുതിയും സേവന നികുതിയും പുതുക്കി നിശ്ചയിക്കുന്നതിനെതിരെ പ്രതിപക്ഷത്തോടെപ്പം ഭരണകക്ഷി അംഗത്തിന്റെയും പ്രതിഷേധം. ഭരണകക്ഷി അംഗമായ കെ എം അബ്ദുല്‍ കെരീമാണ്് പ്രതിപക്ഷത്തിനെപ്പം പ്രതിഷേധം ഉയര്‍ത്തിത്. അന്യായമായ നികുതി വര്‍ധനവ്...