Connect with us

Hi, what are you looking for?

SPORTS

കായിക വസ്തുക്കളിൽ ഡാവിഞ്ചിയുടെ കരവിരുതിൽ വിരിഞ്ഞ മെസ്സി ചിത്രം.

കൊച്ചി : കോപ്പ അമേരിക്ക ഫുട്ബോൾ കിരീടം നേടിയ അർജന്റീനയുടെ വിജയാഹ്ലാദത്തിൽ മെസ്സി ആരാധകർക്ക് വേണ്ടി പ്രശസ്ത ശില്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് മെസ്സിയുടെ ചിത്രം തീർത്തു. മതിലകം മതിൽ മൂലയിലുള്ള കായിക വസ്തുക്കൾ വിൽക്കുന്ന പ്ലെ ഗെയിംസ് ഷോപ്പിനുള്ളിലാണ് 25 അടി വലുപ്പത്തിൽ അർജെന്റിനയുടെ ഫുട്ബോൾ ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ ചിത്രം നിർമിച്ചിരിക്കുന്നത്. പ്ലെ ഗെയിംസ്ന്റെ ഉടമ അഷറഫ് പടിയത്തിന്റെ സഹകരത്തോടെ ഫുട്ബോളും, ജഴ്സിയും, ബൂട്ടും തുടങ്ങിയ നിരവധി കായിക ഉപകരണങ്ങൾ ആണ് ഇതിനായി ഉപയോഗിച്ചത്.

100 മീഡിയങ്ങളിൽ ചിത്രങ്ങളും, ശില്പങ്ങളും തീർക്കുന്നതിന്റെ ഭാഗമായി ഡാവിഞ്ചി സുരേഷിന്റെ എഴുപതാമത്തെ മീഡിയമാണ് സ്പോർട്സ് ഐറ്റംസ്. ചുമരിലും തറയിലുമായി എട്ടു മണിക്കൂർ സമയമെടുത്താണ് ചിത്രം പൂർത്തിയാക്കിയത്. തൃമാന ചിത്രം വരയ്ക്കുന്ന രീതിയിൽ വിസ്തീർണ വ്യത്യാസം വരുത്തിയ ഈ ചിത്രം പ്രത്യേകമായ ഒരു വ്യൂ പോയിന്റിൽ ക്യാമറയിലൂടെ നോക്കുമ്പോഴാണ് ചിത്രത്തിന് പൂർണത കൈവരുന്നതെന്ന് ഡാവിഞ്ചി പറഞ്ഞു.


ക്യാമറമെൻ സിമ്പാദിനൊപ്പം സഹായികളായി രാകേഷ് പള്ളത്, ഫെബിൻ, സിബിഷ് തുടങ്ങിയവരും ഉണ്ടായിരുന്നു. കായിക സാമഗ്രികളുടെ കളര്‍ അനുസരിച്ച് ചിത്രത്തിന്‍റെ കളര്‍ ടോണിനു മാറ്റം വരുത്തിയിട്ടുണ്ട്. ഡിജിറ്റല്‍ പെയിന്‍റിംഗ് പോലെ കളര്‍ഫുള്‍ ആണ് ഈ മെസ്സി ചിത്രം.

You May Also Like

EDITORS CHOICE

കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി പൂവുകൾ കൊണ്ട് 25 അടി വലിപ്പമുള്ള അദ്ദേഹത്തിന്റെ പുഷ്‌പ്പ ചിത്രം നിര്‍മിച്ചിരിക്കുകയാണ് പ്രശസ്ത ശിൽപ്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ....

EDITORS CHOICE

കോതമംഗലം :പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി ഡോ. ഡയാന ആൻ ഐസക്.തന്റെ നാലാം വയസിൽ മനസ്സിൽ മുളപൊട്ടിയ ആഗ്രഹ ത്തിന്റെ പൂർത്തികരണംകൂടിയാണ്...

EDITORS CHOICE

കൊച്ചി :മലയാളത്തിൻ്റെ കവി കുഞ്ഞുണ്ണി മാഷിന്റെ മണൽ ശില്പമൊരുക്കി പ്രശസ്ത ശിൽപ്പി ഡാവിഞ്ചി സുരേഷ്. തൃശൂർ കഴിമ്പ്രം ബീച്ച് സ്വപ്നതീരത്താണ് കുഞ്ഞുണ്ണി മാഷിന്റെ ശില്പം ഒരുക്കിയിരിക്കുന്നത്.കഴിമ്പ്രം ബീച്ച് ഫെസ്റ്റിന് മുന്നോടിയായി നടന്ന സാഹിത്യസദസ്സില്‍...

NEWS

ഇടുക്കി : സഞ്ചാരികളുടെ മനം മയക്കും പ്രകൃതി ഭംഗി. കൂട്ടിന് തണുപ്പും കോടമഞ്ഞും.. പിന്നെ വരയാടുകളും. മൂന്നാർ, ഇരവികുളം ദേശിയോദ്യനം സന്ദർശിക്കുന്നവർക്ക് കാഴ്ച്ചയുടെ നവ്യമായ അനുഭവമാണ് ഇവിടം സമ്മാനിക്കുന്നത്. ഇടയ്ക്കിടെ വീശിയടിക്കുന്ന കോടയും,...