Connect with us

Hi, what are you looking for?

CHUTTUVATTOM

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വലിയ നേട്ടം കൈവരിക്കും: ഷിബു തെക്കുംപുറം

കീരംപാറ : തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. ജില്ലയില്‍ വലിയ നേട്ടം കൈവരിക്കുമെന്ന് യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം പ്രസ്താവിച്ചു.
യു.ഡി.എഫ്. നേര്യമംഗലം ജില്ലാ ഡിവിഷന്‍ സ്ഥാനാര്‍ത്ഥി എബി എബ്രഹാമിന്‍റെ തിരഞ്ഞെടുപ്പ് പര്യടന പരിപാടി കീരംപാറ കവലയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്തുകളുടെ പദ്ധതി വിഹിതം വെട്ടി കുറച്ച്, പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ച്, പഞ്ചായത്ത് രാജ് അട്ടിമറച്ച്, ഭരണം നടത്തുന്ന ഇടത് മുന്നണി സര്‍ക്കാരിനെതിരെ ജനങ്ങള്‍ വിധിയെഴുതുമെന്ന് അദ്ദേഹം പറഞ്ഞു. അഴിമതി നിറഞ്ഞ പിണറായി ഭരണം ജനങ്ങളാകെ വെറുത്തു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ്. കീരംപാറ മണ്ഡലം കണ്‍വീനര്‍ ഷാജി വേങ്ങശ്ശേരി അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ്. നേതാക്കളായ ഏ.റ്റി. പൗലോസ്, പി.സി ജോര്‍ജ്ജ്, പീറ്റര്‍ മാത്യൂ, പി.റ്റി. ഷിബി, കെ.ഇ. കാസീം, ബിനോയി സി പുല്ലന്‍, ജോണി അറമ്പന്‍കുടി, എല്‍ദോസ് വര്‍ഗീസ്, അജി എല്‍ദോസ്, ജോജി മുക്കാലിവീട്ടില്‍, ബ്ലോക്ക് സ്ഥാനാര്‍ത്ഥി ജോമി തെക്കേക്കര, വാര്‍ഡ് സ്ഥാനാര്‍ത്ഥികള്‍ എന്നിവര്‍ പ്രസംഗിച്ചു.

You May Also Like

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...