Connect with us

Hi, what are you looking for?

NEWS

കീരംപാറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലേക്ക് നടന്ന വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ബീന റോജോ തെരഞ്ഞെടുക്കപ്പെട്ടു.

കോതമംഗലം : കീരംപാറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലേക്ക് നടന്ന വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ UDF – ലെ ബീന റോജോ തെരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പിൽ തുല്യം വോട്ടു കൾ വന്നതോടെ നറുക്കെടുപ്പിലൂടെയാണ് ബീന റോജോ വിജയിയായത്. LDF ലെ സിനി ബിജുവിനെയാണ് പരാജയപ്പെടുത്തിയത്. LDF ഭരിക്കുന്ന പഞ്ചായത്തിൽ UDF വൈസ് പ്രസിഡൻ്റ് സ്ഥാനം പിടിച്ചെടുക്കുകയായിരുന്നു.

ഒരംഗത്തിൻ്റെ ഭൂരിപക്ഷത്തിൽ LDF ഭരിക്കുന്ന കീരംപാറ ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡൻ്റായിരുന്ന ഷീബ ജോർജിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യയാക്കിയതിനെ തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

ഒഴിവുവന്ന ആറാം വാർഡിൽ നവംബർ 9-ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. 13 അംഗ ഭരണസമിതിയിൽ LDF, UDF മുന്നണികൾക്ക് ഇപ്പോൾ ആറു വീതം അംഗങ്ങളാണുള്ളത്. LDF ന് ഭരണം നിലനിർത്തണമെങ്കിൽ ഉപതെരഞ്ഞെടുപ്പിൽ വിജയം അനിവാര്യമാണ്. ഇത് ജനാധിപത്യത്തിൻ്റെ വിജയമാണെന്ന് ബീന റോജോ പറഞ്ഞു.

You May Also Like