Connect with us

Hi, what are you looking for?

ACCIDENT

ബൈക്കുകളിൽ ഇടിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്

കീരംപാറ : വടാട്ടുപാറയിൽ നടന്ന കല്യാണത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന അങ്കമാലി അയ്യമ്പുഴ സ്വദേശികളുടെ കാർ നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിഞ്ഞു. കാർ ആദ്യം ഒരു ഓട്ടോയിൽ ഇടിക്കുകയും അവിടെ നിന്ന് തിടുക്കത്തിൽ കാർ ഓടിച്ചു പോകുമ്പോൾ ആയിരുന്നു മാറ്റ് നാല് ബൈക്കുകളിൽ കൂടി കാർ ഇടിക്കുന്നത് എന്ന് നാട്ടുകാർ പറയുന്നു.

പിന്നീട് നിയന്ത്രണം നഷ്ടപ്പെട്ട കാർ പോസ്റ്റിൽ ഇടിച്ചു തലകീഴായി മറിയുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന കുടുംബത്തിലെ രണ്ട് കുട്ടികൾക്കും പരിക്കുകൾ പറ്റിയിട്ടുണ്ട്.

അപകടത്തിൽ ഉൾപ്പെട്ട ബൈക്കുകാരെയും കാറിലുള്ളവരെയും കോതമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് , ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ എത്തി രക്ഷാപ്രവർത്തനത്തിന് നേത്രത്വം നൽകി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...