Connect with us

Hi, what are you looking for?

NEWS

തെങ്ങ് വീണ് വീട് തകർന്നു; വീടിനുള്ളിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപെട്ടു

കീരംപാറ : വൈകിട്ട് മഴയോടൊപ്പം എത്തിയ കാറ്റിൽ തെങ്ങ് വീടിനു മുകളിൽ വീണ് വീട് തകർന്നു. കീരംപാറ കല്ലാനിക്കൽ പോക്കളം പി എൻ ബിനുവിന്റെ വീടാണ് ഇന്ന് വൈകന്നേരം ഉണ്ടായ കാറ്റിൽ തെങ്ങ് ഒടിഞ്ഞ് വീണ് നശിച്ചത്. സമീപത്തെ പുരയിടത്തിലെ മാവ് ഒടിഞ്ഞ് തെങ്ങിൽ വീണ് തെങ്ങ് ഒടിഞ്ഞ് വീടിന്റെ മുകളിൽ വീഴുകയായിന്നു. അയൽവാസിയായ പ്രകാശ് കല്ലാനിക്കലിന്റെ 50 ഇഞ്ച് വണ്ണമുള്ള മാവാണ് ഒടിഞ്ഞ് വീണത്.വീട്ടിൽ ആളുകൾ ഉണ്ടായിരുന്നു ആർക്കും പരിക്കില്ല.

കോതമംഗലത്ത് നിന്ന് ഫയർ ഫോഴ്സ് എത്തി തെങ്ങും മാവും മുറിച്ചുമാറ്റി റോഡ് ഗതാഗതയോഗ്യമാക്കി. കോതമംഗലത്ത് നിന്നും സിനിയർ ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ കെ എം മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ അഗ്നി രക്ഷാ സേന എത്തിയാണ് മരം മുറിച്ചുമാറ്റി അവകടാവസ്ഥ ഒഴിവാക്കിയത്. കെ കെ ബിനോയി, കെ എം ഇബ്രാഹിം,ജെയിംസ് ജോയി, എസ് അൻഷാദ്, സി എസ് അനിൽകുമാർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

You May Also Like

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...