Connect with us

Hi, what are you looking for?

CRIME

നെല്ലിമറ്റത്ത് ഭാര്യയെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമം.

കവളങ്ങാട്: നെല്ലിമറ്റത്ത് ഭാര്യയെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: കുത്തേറ്റ യുവതി ഗുരുതരവസ്ഥയിൽ.  ഇന്നലെ രാവിലെ ഏഴ് മണിക്ക് നെല്ലിമറ്റം – വാളാച്ചിറ റോഡിൽ കുറുങ്കുളത്തിന് സമീപം ജോലിസ്ഥലത്തേക്ക് പോകാനിറങ്ങിയ മോളയിൽ വീട്ടിൽ അശോകൻ്റെ ഭാര്യ ജേബി(42) യെയാണ് വഴിയിൽ കാത്ത് നിന്ന് ആയുധമുപയോഗിച്ച് ഭർത്താവ് അശോകൻ പിന്നിൽ നിന്നും കുത്തി വീഴ്ത്തിയത്. നാട്ടുകാർ ഒച്ചവച്ച് ഓടിക്കൂടിയപ്പോഴേക്കും അശോകൻ ഓടി മറയുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഗുരുതര പരിക്ക് പറ്റിയ ജേബിയെ ആദ്യം കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവശിപ്പിച്ചെങ്കിലും വിദഗ്ദ ചികിത്സക്കായ് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിൽ പോയ അശോകനായി ഊന്നുകൽ പോലീസ് അന്വഷണം ഊർജിതമാക്കി.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...