Connect with us

Hi, what are you looking for?

CHUTTUVATTOM

കവളങ്ങാട് ആക്രമിക്കപ്പെട്ട പള്ളികൾ ബിജെപി ജില്ല പ്രസിഡന്റ് സന്ദർശിച്ചു.

കോതമംഗലം :സമുദായ സൗഹാർദ്ദത്തിനു മാതൃകയായ കോതമംഗലത്ത് സമാധാനപൂർവ്വമായ സാമൂഹിക അന്തരീക്ഷം കലുഷിത മാക്കാൻ ലക്ഷ്യമിട്ട് സാമൂഹിക ദ്രോഹികൾ നടത്തിയ ആസൂത്രിതമായി നടത്തിയ കുൽസിത പ്രവർത്തിയെ ബിജെപി ജില്ല പ്രസിഡന്റ് ശക്തമായ ഭാഷയിൽ അപലപിച്ചു.ആക്രമണം നടന്നിട്ട് നാളുകൾ കഴിഞ്ഞിട്ടും ആക്രമികളെ കണ്ടെത്താൻ കഴിയാത്തത് പോലീസിന്റെ അനാസ്ഥയാണ്.പോലീസിന്റെ അനാസ്ഥ തുടർന്നാൽ ശക്തമായ പ്രതിഷേധസമരങ്ങളുമായി ബിജെപി മുൻപോട്ട് വരുമെന്ന് അദ്ദേഹം പറഞ്ഞു.

കവളങ്ങാട് പ്രദേശത്ത് കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ സാമൂഹ്യ ദ്രോഹികളുടെ അക്രമണങ്ങൾക്ക് വിധേയമായ മൂന്ന് പള്ളികളിലും ബിജെപി ജില്ല പ്രസിഡന്റ് എസ് ജയകൃഷ്ണൻ സന്ദർശനം നടത്തി. കോതമംഗലം രൂപതയ്ക്ക് കീഴിലുള്ള തലക്കോട് അംബികാപുരം സെന്റ് മേരീസ് പള്ളി,കവളങ്ങാട് പുലിയൻപാറ സെന്റ് ആന്റണീസ് പള്ളി,ഊന്നുകൽ ലിറ്റർ ഫ്‌ളവർ ഫെറോന പള്ളി എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. ബന്ധപ്പെട്ട വികാരിമാരെ നേരിൽ കണ്ട് സംഭവത്തിലുള്ള ദുഖവും പ്രതിഷേധവും അറിയിച്ചു.

മണ്ഡലം പ്രഡിഡന്റ് മനോജ് ഇഞ്ചുർ, ജനറൽ സെക്രട്ടറി സജീവ് മലയിൻകീഴ്, വൈസ് പ്രസിഡന്റ് അയിരൂർ ശശിന്ദ്രൻ, അഡ്വ. അശോകുമാർ, അഡ്വ.സൂരജ് ജോൺ മലയിൽ,വിനോദ് ഇലവുങ്കൽ, അരുൺ നെല്ലിമറ്റം, സോമൻ നേര്യമംഗലം, ബിനോയ്‌ ബ്ലായിൽ, വി.ജി.അരവിന്ദാക്ഷൻ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...

error: Content is protected !!