ഊന്നുകൽ: നമ്പൂരിക്കൂപ്പ് കരിങ്കാളി പാറ ഭഗവതി ക്ഷേത്രംത്തിൽ നിന്നും ആഫീസിന്റെയും ശ്രീകോവിലിന്റെയും പൂട്ട് പൊളിച്ച് ഏകദേശം അയ്യായിരത്തോളം രൂപയും പുതിയേടത്ത് മത്തായി സാറിന്റെ വീട്ടിൽ നിന്നും ഏകദേശം ഏഴ് ജോഡി കമ്മലുൾപ്പെടെയുള്ള നിരവധി സ്വർണ്ണാഭരണങ്ങളും, പരേതനായ പറക്കുടി ജയിംസിന്റെ വീട്ടിലും, റിട്ടയേർഡ് കെ.എസ്.ആർ.ടി.സി. ജീവനക്കാരൻ മാന്തൊട്ടി വീട്ടിൽ ഫ്രാൻസിസിന്റെ വീട്ടിലും വാതിൽ പൊളിച്ച് മോഷണം നടന്നു.
മോഷനത്തിന്റെ വ്യാപ്തി എത്രത്തോളമെന്നും ആളില്ലാത്ത വീടുകളിൽ മോഷണം നടന്നിട്ടുണ്ടോയെന്നും പ്രദേശവാസികൾ പരിശോദിച്ചു വരുന്നു. കഴിഞ്ഞ രാത്രി ബുധനാഴ്ച അർദ്ധരാത്രിക്ക ശേഷവും ഇന്ന് വെളുപ്പിനുമിടയിലാണ് മോഷണം നടന്നിട്ടുള്ളതെന്ന നിഗമനത്തിലാണ്. രാത്രി പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. ഊന്നുകൽ പോലീസ്ഥലത്തെത്തി അന്വേഷണംആരംഭിച്ചിട്ടുണ്ട്.