Connect with us

Hi, what are you looking for?

CRIME

അനധികൃത മദ്യ വിൽപ്പന നടത്തിയയാളെ ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തു.

കവളങ്ങാട് : അനധികൃത മദ്യ വിൽപ്പന നടത്തിയ ആളെ അറസ്റ്റ് ചെയ്തു. തലക്കോട് ചെക്ക്പോസ്റ്റ് പുത്തൻപുരയ്ക്കൽ വീട്ടിൽ മാത്യൂസ് (മത്തൻ 48) നെയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അനധികൃത മദ്യവിൽപ്പന പിടികൂടിയത്. തലക്കോട് ചെക്ക് പോസ്റ്റ് ഭാഗത്ത് വച്ചാണ് ഇയാളെ പിടികൂടിയത്. നാല് ലിറ്ററോളം ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും ഇയാളിൽ നിന്ന് പിടികൂടി. ഊന്നുകൽ പോലീസ് സ്‌റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മൂവാറ്റുപുഴ ഡി.വൈ.എസ്.പി എസ്.മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്.ഐ കെ.പി.സിദ്ധിഖ്, എസ്.സി.പി.ഒ മാരായ ജിജോ മാത്യു, സനൽ, സി.എം.ഷിബു, ജോഷി മാത്യു, പി.പി.എൽദോസ്, ഫൈസൽ എന്നിവരെ കൂടാതെ ജില്ലാ ഡാൻസാഫ് ടീമംഗങ്ങളും ഉണ്ടായിരുന്നു.

 

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...