Connect with us

Hi, what are you looking for?

CHUTTUVATTOM

ഏകദിന ചിത്രരചന ശില്പശാല നടത്തി.

 

കവളങ്ങാട് : ഊന്നുകൽ ലിറ്റിൽ ഫ്ലവർ എൽപി സ്കൂളിൻ്റെ നേതൃത്വത്തിൽ ഏകദിന ചിത്രരചന ശില്പശാല ക്യാമ്പ് നടത്തി. കുട്ടികളിൽ ചിത്രരചന മികവ് പരിപോഷിപ്പിക്കുക, ചിത്രരചനയിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുക എന്നതായിരുന്നു ക്യാമ്പിൻ്റെ ലക്ഷ്യം. പത്ത് വയസ്സിന് താഴെയുള്ള നിരവധി കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. രാവിലെ മുതൽ വൈകിട്ട് വരെ നടന്ന ഏകദിന ശില്പശാലയിൽ
പ്രഗൽഭരായ അദ്ധ്യാപകർ ക്ലാസ്സെടുത്തു.
സ്കൂളിൽ വച്ച് നടന്ന ചിത്രരചന ക്യാമ്പ് കവളങ്ങാട് പഞ്ചായത്ത് വൈസ്.പ്രസിഡൻ്റ് ജിൻസിയ ബിജു ഉത്ഘാടനം ചെയ്തു. മാനേജർ റവ. ഡോ.  തോമസ് പോത്തനമുഴി യുടെ അദ്ധ്യക്ഷത വഹിച്ചു. സിസ്റ്റർ ലിസി  മലേക്കുടി , സിസ്റ്റർ റാണിപുത്തൻപുരക്കൽ, എന്നിവർ ശില്പ ശാലയ്ക്ക് നേതൃത്വം  നൽകി. ഹെഡ്മാസ്റ്റർ ശ്രീ. നോബിൾ വർഗീസ്, എം പി ടി എ  പ്രസിഡന്റ്. ശ്രീമതി. സോണിയ കിഷോർ, സ്റ്റാഫ്‌ സെക്രട്ടറി ശ്രീ.സനിൽ സണ്ണി എന്നിവർ പ്രസംഗിച്ചു.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...