Connect with us

Hi, what are you looking for?

NEWS

നാട്ടുകാരെയും പോലീസിനെയും വട്ടം കറക്കി തമിഴ്നാട് രജിസ്ട്രേഷനുള്ള ട്രാവലർ.

കവളങ്ങാട് : നാട്ടുകാരെയും പോലീസിനെയും വട്ടം കറക്കി അര മണിക്കൂറോളം ദേശീയ പാതയിൽ ഭാഗീക ഗതാഗത തടസ്സം. ഇന്ന് ഉച്ചക്ക് 2 മണിക്ക് ശേഷമാണ് സംഭവം. കോതമംഗലം ഭാഗത്ത് നിന്ന് തമിഴ്നാട് രജിസ്ട്രേഷനുള്ള ട്രാവലറിൽ നിറയെ സ്ത്രീ വേഷം കെട്ടിയ അജാനുബാഹുക്കളായ ഹിജഡകളുമായി അമിത വേഗതയിൽ മൂന്നാർ ഭാഗത്തേക്ക് പോകുകയായിരുന്ന ട്രാവലർ ദിശതെറ്റി കവളങ്ങാട് നിന്ന് നെല്ലിമറ്റം ഭാഗത്തേക്ക് സഞ്ചരിച്ച എൻഫീൽഡ് ബൈക്കിൽ തട്ടുകയും ബൈക്ക് നിയന്ത്രണം വിട്ട് ടെലഫോൺ പോസ്റ്റിൽ ഇടിച്ച് പോസ്റ്റ് വട്ടം ഒടിഞ്ഞ് മറിഞ്ഞിട്ടും ട്രാവലർ നിർത്താതെ പോകുകയായിരുന്നു.

ബൈക്കിൽ ട്രാവലർ തട്ടുന്നത് കണ്ട പിറകേ വന്ന കാർ യാത്രികൻ വാഹനത്തെ പിന്തുടരുകയും ഒന്നര കിലോമീറ്റർ അകലെ മങ്ങാട്ട് പടിയിൽ വച്ച് നാട്ടുകാരുടെ സഹായത്തോടെ വാഹനം തടഞ്ഞിടുകയായിരുന്നു. എന്നാൽ വാഹനത്തിലുണ്ടായിരുന്ന ഹിജഡ സ്ത്രീകളും ഡ്രൈവറും ചേർന്ന് നാട്ടുകാർക്കെതിരെ തിരിഞ്ഞ് അക്രമിച്ചു. തുടർന്ന് ഊന്നുകൽ സ്റ്റേഷനിലെ മുഴുവൻ പോലീസ്സും രണ്ട് വാഹനങ്ങളിലായി സ്ഥലത്തെത്തി, എസ്.ഐ.യുടെ നേതൃത്വത്തിൽ വാഹനം കസ്റ്റഡിയിലെടുത്തു. പല്ലാരിമംഗലം കൂറ്റംവേലി സ്വദേശി നെല്ലിമറ്റത്തിൽ വീട്ടിൽ കോയാൻ്റെ മകൻ ജമാലിനെ പരിക്കുകളോടെകോതമംഗലം ബസ്സേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഊന്നുകൽ പോലീസ് ഹിജഡകളേയും ട്രാവലറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...