Connect with us

Hi, what are you looking for?

NEWS

മുക്കുപണ്ടം തട്ടിപ്പ്: യുഡിഎഫ് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

ഊന്നുകൽ : കവളങ്ങാട് സർവീസ് സഹകരണ ബാങ്കുകളിലേക്ക് യുഡിഎഫ് കവളങ്ങാട് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ധർമ്മ സമരം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു.

കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് ഈ ബാങ്കുകളിൽ നടന്നിട്ടുള്ളത്. പിൻവാതിൽ നിയമനങ്ങളിലൂടെ എഴുപതോളം സിപിഎം പാർട്ടി ഭാരവാഹികളെയും,നേതാക്കന്മാരുടെ ഭാര്യമാരെയും അനധികൃതമായി ഈ ബാങ്കിൽ നിയമിച്ചിട്ടുണ്ട്. ഇതിനെല്ലാം എതിരെ ബാങ്ക് ശക്തമായ നടപടി സ്വീകരിച്ചില്ല എങ്കിൽ ഇനിയും ശക്തമായ സമരപരിപാടികളുമായി പാർട്ടി മുൻപോട്ട് പോകുമെന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു.
ജോബി ജേക്കബ് അധ്യക്ഷത വഹിച്ചു.

കെ പി ബാബു,ഷിബു തെക്കുംപുറം,ഇബ്രാഹിം കവലയിൽ, എബി എബ്രഹാം,സൈജൻറ് ചാക്കോ,എം എസ് എൽദോസ്, അബു മൊയ്തീൻ, ആന്റണി പാലക്കുഴി,ബാബു ഏലിയാസ്, ജൈമോൻ ജോസ്, ജിംസിയ ബിജു, അനൂപ് ഇട്ടൻ,എം കെ വിജയൻ,ലിനോ തോമസ്,ജിൻസി മാത്യു,കെ എം അലിയാർ,സന്ധ്യ ജയ്സൺ ബേസിൽ കൂത്തനാടി,അനുസ് വി ജോൺ,ഉഷ ശിവൻ,എ വി ജോണി തുടങ്ങിയവർ പ്രസംഗിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: മാരമംഗലം 23-ാം നമ്പര്‍ അങ്കണവാടിയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ രാജി, അങ്കണവാടി എഎല്‍എംസി അംഗങ്ങള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, പ്രദേശവാസികള്‍...

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് വീടിന്റെ ജനല്‍ തകര്‍ത്ത് മോഷണശ്രമം. പോത്താനിക്കാട് പുളിന്താനം യാക്കോബായ പള്ളിക്ക് സമീപം ഉന്നത്തുംവീട്ടില്‍ കുര്യന്റെ വീടിന്റെ ജനല്‍ തകര്‍ത്താണ് മോഷണശ്രമം നടന്നത്. വീട് പൂട്ടി പള്ളിപ്പെരുന്നാളിന് പോയ വീട്ടുകാര്‍ രാത്രി...

CHUTTUVATTOM

കോതമംഗലം: മനുഷ്യവന്യജീവി സംഘര്‍ഷം രൂക്ഷമായ മേഖലകളില്‍ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആര്‍കെവൈവി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കവളങ്ങാട് പഞ്ചായത്തില്‍ നിര്‍മിക്കുന്ന സൗരോര്‍ജിത ഹാങ്ങിംഗ് ഫെന്‍സിംഗിന്റെ നിര്‍മാണോദ്ഘാടനം ആവോലിച്ചാല്‍ ജംഗ്ഷനില്‍ ഷിബു തെക്കുംപുറം എംഎല്‍എ നിര്‍വഹിച്ചു....

CHUTTUVATTOM

കവളങ്ങാട്: കാളിയാര്‍ പുഴയില്‍ പറമ്പഞ്ചേരി ചെക്ക് ഡാമിനുതാഴെ പുഴയുടെ നടുവിലുള്ള മരങ്ങളും തുരുത്തുകളും നീക്കും. ചെക്ക് ഡാമിന്റെ താഴെമുതല്‍ പോര്‍ക്കാവ് കടവുവരെ ചെറുതും വലുതുമായ അനേകം തുരുത്തുകളും ഇവയില്‍ ഒട്ടേറെ മരങ്ങളുമുണ്ട്. ഇവ...

ACCIDENT

കോതമംഗലം:ദേശീയ പാതയില്‍ കവളങ്ങാട് പഞ്ചായത്തില്‍ നാല് വ്യത്യസ്ത വാഹനാപകടങ്ങളില്‍ 10 പേര്‍ക്ക് പരിക്ക്. രാവിലെ നെല്ലിമറ്റം മില്ലുംപടിയില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. നെല്ലിമറ്റം പള്ളിക്ക് സമീപം...

ACCIDENT

കവളങ്ങാട്: കക്കടാശേരി-കാളിയാര്‍ റോഡില്‍ രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞ് രോഗി ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്ക.ഞാറക്കാട് ടൗണില്‍ ബുധനാഴ്ച വൈകിട്ട് 6.30 ഓടെയാണ് അപകടമുണ്ടായത്. വണ്ണപ്പുറം അര്‍ച്ചന ആശുപത്രിയിലെ ഡോ. സച്ചുവിന്റെ അമ്മ മീരാവുമ്മയെ...

ACCIDENT

കോതമംഗലം: നെല്ലിമറ്റത്ത് കെഎസ്ആർടിസി ബസും കവളങ്ങാട് പിക്കപ് വാനും ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് അപകടം. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് രണ്ട് അപകടങ്ങളും. നെല്ലിമറ്റം സെന്റ് ജോസഫ്സ് പള്ളിക്കു സമീപമുള്ള വളവിൽ കുമളിയിൽ നിന്ന് എറണാകുളത്തേക്ക്...

NEWS

കോതമംഗലം – വനിതകൾക്ക് സംവരണമില്ലാതിരുന്ന പുരുഷാധിപത്യ രാഷ്ട്രീയ കാലത്ത് മത്സരിച്ച് ജയിച്ച് പഞ്ചായത്ത് പ്രസിഡൻ്റായി ചരിത്രം കുറിച്ച കോതമംഗലം സ്വദേശി അന്നമ്മ ജേക്കബ് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ വരാൻ പോകുന്ന ഈ തദ്ദേശ തെരഞ്ഞെടുപ്പിനേയും...

NEWS

കോതമംഗലം : വിദ്യാർത്ഥികളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുക എന്ന പ്രധാന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ ‘മാ-കെയർ’ പദ്ധതിയ്ക്ക് കവളങ്ങാട് പഞ്ചായത്തിൽ തുടക്കമായി. നേര്യമംഗലം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച മാ – കെയർ...

NEWS

കോതമംഗലം: കവളങ്ങാട് പഞ്ചായത്തില്‍ യുഡിഎഫ് വിപ്പ് ലംഘിച്ച പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ഉള്‍പെടെ മൂന്ന് വിമത കോണ്‍ഗ്രസ് അംഗങ്ങളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആയോഗ്യരാക്കി.പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു,വൈസ് പ്രസിഡന്റ് ലിസി ജോളി,...

NEWS

കോതമംഗലം: കവളങ്ങാട് ഇഞ്ചിപ്പാറയില്‍ ഇടിമിന്നലേറ്റ് വീട് ഭാഗികമായി തകര്‍ന്നു. ഗൃഹനാഥനും മാതാവിനും പരിക്ക്. ഇഞ്ചിപ്പാറ മോളത്തുകുടി വര്‍ഗീസിന്റെ വീടാണ് ഇടിമിന്നലേറ്റു ഭാഗികമായി തകര്‍ന്നത്. വര്‍ഗീസിനും മാതാവ് അന്നമ്മയ്ക്കും നിസാര പരിക്കേറ്റു. ഇവര്‍ താലൂക്കു...

NEWS

നെല്ലിമറ്റം:കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലം സമീപ പ്രദേശത്തെ വീടുകളിലും റോഡിലും വെള്ളം കയറി റോഡ് നിർമ്മാണം നടക്കുന്ന വേളയിൽ ഇത് അ ശാസ്ത്രീയമാണന്ന് നാട്ടുകാരും പാർട്ടിയും പറഞ്ഞതാണ് അതുപോലെതന്നെ...

error: Content is protected !!