Connect with us

Hi, what are you looking for?

CHUTTUVATTOM

കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോനോ യാക്കോബായ പള്ളിയിൽ പെരുന്നാളിന് കൊടിയേറി

കോതമംഗലം : കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോനോ യാക്കോബായ പള്ളിയിൽ വൃശ്ചികം മൂന്നാം തീയതി പെരുന്നാൾ നവം: 14, 15, 16 (വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ആചരിക്കുന്നു. മലബാർ ഭദാസന മെത്രാപ്പോലീത്ത അഭി.സഖറിയാ മോർ പോളിക്കാർപ്പോസിന്റ പ്രധാന കാർമ്മികത്വത്തിൽ നടത്തപ്പെടുന്ന പെരുന്നാളിന് തുടക്കം കുറിച്ച് വികാരി ഫാ: എൽദോസ് പുൽപ്പറമ്പിൽ കൊടികയറ്റി. 15-11-19 വെള്ളി രാവിലെ 7.45 ന് വി.കുർബാനയും, വൈകിട്ട് 6.15ന് സന്ധ്യാനമസ്കാരവും തുടർന്ന് ഫാ: ഷിബു കുര്യൻ വചന സന്ദേശം നല്കും. തുടർന്ന് കവളങ്ങാട് മോർ ഗ്രിഗോറിയോസ് ചാപ്പലിലേക്ക് പ്രദിക്ഷിണവും ആശീർവാദവും നേർച്ചസദ്യയും ഉണ്ടായിരിക്കും.

പ്രധാനപെരുന്നാൾ ദിവസമായ ശനിയാഴ്ച അഭി. സഖറിയാ മോർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ വി.മൂന്നിൻമേൽ കുർബ്ബാനയും ,തുടർന്ന് നെല്ലിമറ്റം മോർ ബസ്സേലിയോസ് ചാപ്പലിലേക്ക് ( പാറേൽ കുരിശു) പ്രദിക്ഷണം, ആശീർവാദവും, നേർച്ചസദ്യയും ഉണ്ടായിരിക്കും. പെരുന്നാൾ ചടങ്ങുകൾക്ക് വികാരി ഫാ.എൽദോസ് പുൽപ്പറമ്പിൽ , ഫാ മോൻസി നിരവത്തു കണ്ടത്തിൽ, ട്രസ്റ്റിമാരായ എബ്രഹാം കല്ലുംപുറത്ത്, എബ്രഹാം കെ.പി കല്ലുംപുറത്ത്, ജിനോ മത്തായി നെടുംപിള്ളിൽ എന്നിവർ നേതൃത്വം നല്കും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...