കോതമംഗലം: കീരംപാറ സെക്ഷനിൽ പതിവായുള്ള അപ്രഖ്യാപിത പവർകട്ട് മൂലം ജലഅതോറിറ്റിയുടെ ശുദ്ധജലവിതരണം താറുമാറാകുന്നതായി കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി. ഇടയ്ക്കിടെ വൈദ്യുതി നിലയ്ക്ക ന്നതിനാൽ തട്ടേക്കാട്, ഊഞ്ഞാപ്പാറ പമ്പ് ഹൗസുകളിൽ യഥാ സമയം പമ്പിങ് നടക്കാത്തതാണു പ്രശ്നം.
വൈദ്യുതിമുടക്കം വ്യാപാരസ്‌ഥാപനങ്ങളുടെ പ്രവർത്തനത്തെയും ബാധിക്കു കയാണ്. കെഎസ്ഇബി അധി കൃതരോട് പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടാകാത്തതിനാൽ കർഷക കോൺഗ്രസ് നിയോജകമ ണ്ഡലം കമ്മിറ്റി വൈദ്യുതി മന്ത്രി ക്കും , പ്രതിപക്ഷനേതാവിനും, ജില്ലാകളക്ടർക്കും പരാതി നൽകി.
യോഗം സംസ്ഥാന ജനറൽ സെക്രട്ടറി പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.ഇ. കാസിം അധ്യക്ഷനായി. പി.എം. സി ദ്ദീഖ്, എം.സി. അയ്യപ്പൻ, മത്തായി വെളിയത്ത്, വർഗീസ് കൊന്നനാൽ, മാർട്ടിൻ കീഴേമാടൻ, എൻ.എഫ്. തോമസ്, ബെന്നി പോൾ, ജോൺ നാടുകാണി, ജോർജ് പോൾ, ജോയി പനയ്ക്കൽ, ലിബു തോമസ്, കുര്യാക്കോസ് മറ്റത്തിൽ, മത്തായി പരണായി, രാജൻ താഴത്തൂട്ട്, ആന്റണി കോട്ടപ്പടി എന്നിവർ പ്രസംഗിച്ചു.


















































