നെല്ലിക്കുഴി: ലോക്ക് ഡൗൺ കാലത്ത് ദുരിതം അനുഭവിക്കുന്നവർക്ക് സഹായ ഹസ്ഥവുമായി ഒരു യുവാവ്. തൻ്റെ പറമ്പിലെ പ്ലാവുകളിലെ ചക്ക മുഴുവൻ നൽകിയാണ് നെല്ലിക്കുഴി തട്ടുപറബ് ഇടയാലിൽ വീട്ടിൽ അലിയാർ (മോനായി )മാതൃക ആയത്. സർക്കാർ പ്രഖ്യാപിച്ച ലോക്ക് ടൗണിനു മുന്നേ കണ്ടെയ്ന്മെന്റ് സോൺ ആയി പഞ്ചായത്ത് പ്രഖ്യാപിച്ചിരുന്ന പ്രദേശമാണ് നെല്ലിക്കുഴി പഞ്ചായത്ത്. കോവിഡ് 19 മൂലവും സർക്കാരിന്റെ കടുത്ത നിയന്ത്രണങ്ങൾ മൂലവും ജോലിക്ക് പോകാതെ കഷ്ടപ്പെടുന്ന ആളുകൾക്ക് വലിയൊരു സഹായമായിമാറി ഈ പ്രവർത്തനം.
അലിയാർനൽകിയ ചക്ക നെല്ലിക്കുഴിയിലെ സിപിഎം, DYFI ” CPIM പ്രവർത്തകർ ഏറ്റുവാങ്ങിവാങ്ങി ആവശ്യകാർക്ക് എത്തിക്കുകയായിരുന്നു. ഇബ്രാഹിം,സജീർ നെല്ലിക്കുഴി,ഷാജി സൈതുകുടി,വീമൽ ‘സുമേഷ്.ഷെക്കീർ ‘ നിഷാദ്,സുനിൽ,അബു ഇടയാലിൽ,ഷാജി പറമ്പിൽ മുതലായവർ ഈ പ്രവർത്തനത്തിന് നേതൃത്വം നൽകി.