Connect with us

Hi, what are you looking for?

NEWS

ആരോഗ്യമന്ത്രി വീണ ജോർജിന്റെ പേഴ്സണൽ സ്റ്റാഫിൽ ചെറുവട്ടൂർ സ്വദേശി.

 

കോതമംഗലം : ആരോഗ്യവകുപ്പ്മന്ത്രി വീണ ജോർജിന്റെ പേഴ്സണൽ സ്റ്റാഫിൽ ചെറുവട്ടൂർ സ്വദേശി സി ജി ഗിരീഷ് ഉൾപ്പെട്ടു. കോതമംഗലം എംഎ കോളേജിൽ നിന്ന് ഡിഗ്രിയും കാലടി ശ്രീശങ്കര കോളേജിൽ നിന്ന് പിജിയും കരസ്ഥമാക്കിയ ഗിരീഷ് കേരള യൂണിവേഴ്‌സിറ്റിയിൽ നിന്ന് പി എച്ച് ഡിയും നേടിയിട്ടുണ്ട്.

കോതമംഗലത്ത് എസ്എഫ്ഐ ഡിവൈഎഫ്ഐ രംഗത്തും സജീവമായിരുന്ന ഗിരീഷ് കാലടി ശ്രീശങ്കര കോളേജിൽ നിന്ന് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായിരുന്നു. വിഎസ് സർക്കാരിൻറെ കാലത്ത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആയിരുന്ന എം എ ബേബിയുടെ പേഴ്‌സണൽ സ്റ്റാഫിലും ഗിരീഷ് ജോലി ചെയ്തിട്ടുണ്ട്.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...