Connect with us

Hi, what are you looking for?

CHUTTUVATTOM

ഗ്രീൻ വിഷൻ കേരള സംസ്ഥാന സമിതിയെ തിരഞ്ഞെടുത്തു.

കോതമംഗലം : സന്നദ്ധ സേവന മേഖലയിൽ പ്രവർത്തിക്കുന്ന ഗ്രീൻ വിഷൻ കേരളയുടെ വാർഷിക പൊതുയോഗം ചേർന്നു. പ്രസിഡൻ്റ് ഐപ്പ് ജോൺ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. സംഘടനയുടെ 2023-25 വർഷത്തെ സംസ്ഥാന സമിതിയെ തിരഞ്ഞെടുത്തു. പ്രസിഡൻ്റ് ഐപ്പ് ജോൺ കല്ലുങ്കൽ , സെക്രട്ടറി ജോൺസൻ കറുകപ്പള്ളിൽ , ട്രഷറർ ജിജി പുളിക്കൽ, വൈസ് പ്രസിഡൻറ് ജെയിംസ് കോറമ്പേൽ , ജോയിൻ്റ് സെക്രട്ടറി ടോമി ജോസഫ് എന്നിവരെ ഔദ്യോഗിക ഭാരവാഹികളായി തിരഞ്ഞെടുത്തു.

ജോസഫ് ആന്റണി എറണാകുളം ജില്ല കോ- ഓഡിനേറ്ററായും മാത്യു ജോസഫ് ഇടുക്കി ജില്ലാ കോ-ഓഡിനേറ്ററായും ജിൻസി സിജു, ബീന സൈൻ , ആൽബർട്ട് ജോർഡി, ജോണി മേതിപ്പാറ, എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. കേരളത്തിലെ എല്ലാ ജില്ലകളിലേക്കും സംഘടനയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുവാൻ യോഗം തീരുമാനമെടുത്തു.

You May Also Like