Connect with us

Hi, what are you looking for?

NEWS

കോതമംഗലം താലൂക്കിൽ സൗജന്യ റേഷൻ വിതരണം ആരംഭിച്ചു.

കോതമംഗലം:- കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന ഗവൺമെൻ്റ് പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം കോതമംഗലം താലൂക്കിൽ ആരംഭിച്ചു. താലൂക്കിലെ 122 റേഷൻ കടകളിലും രാവിലെ 9 മണി മുതൽ തന്നെ വിതരണം തുടങ്ങുകയും ചെയ്തു. വ്യക്തിശുചിത്വം പാലിക്കുന്നതിനു വേണ്ട ക്രമീകരണം മുഴുവൻ റേഷൻ കടകളിലും ഏർപ്പെടുത്തിയിരുന്നു. കൃത്യമായ ശാരീരിക അകലവും വ്യക്തി ശുചിത്വം പാലിച്ചുമാണ് ആളുകൾ റേഷൻ വാങ്ങിയത്. റേഷൻ വിതരണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി ആൻറണി ജോൺ MLA വിവിധ റേഷൻ കടകൾ സന്ദർശിച്ചു.

താലൂക്ക് സപ്ലൈ ഓഫീസർ KH അബ്ദുൾ അസീസ്, റേഷനിങ് ഇൻസ്‌പെക്ടർമാരായ മറീന കെ മാത്യു,  അഭിലാഷ് കെ കെ എന്നിവർ MLA യോടൊപ്പം ഉണ്ടായിരുന്നു. കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ തുടർ ദിവസങ്ങളിലും റേഷൻ വിതരണവുമായി ബന്ധപ്പെട്ട് വ്യക്തി ശുചിത്വവും, ശാരീരിക അകലം പാലിക്കുന്നതുമുൾപ്പെടെ റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സർക്കാർ നല്കിയിട്ടുള്ള നിർദ്ദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണമെന്നും MLA അഭ്യർത്ഥിച്ചു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....