Connect with us

Hi, what are you looking for?

EDITORS CHOICE

പഴമക്കാർ പറയുന്ന പൂച്ചക്കണ്ണൻ പാമ്പ് തട്ടേക്കാടിൽ ; വ്യക്തത തേടി ഗവേഷകർ

കോതമംഗലം : പാമ്പുകളെപ്പറ്റിയുള്ള ഐതിഹ്യങ്ങൾ നിരവധിയാണ്. പേടിപ്പെടുത്തുന്നതും, കൗതുകം ജനിപ്പിക്കുന്നതുമായ കെട്ടുകഥകളും അതിൽപ്പെടുന്നു. അങ്ങനെയുള്ള ഒരു പാമ്പിനെയാണ് തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ഗൈഡും ഫോട്ടോഗ്രാഫറുമായ രാജീവിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഇരുപത് വർഷത്തിന് മുകളിലായി കുട്ടമ്പുഴ പൂയംകുട്ടി വന മേഖലയിലും, പെരിയാറിന്റെ ഓളപ്പരപ്പിലും സജീവമായ രജീവ് ആദ്യമായാണ് ഇങ്ങനെയൊരു പാമ്പിനെ കാണുന്നത്. കേരളത്തിൽ കേട്ടുകേൾവി മാത്രമുള്ള പൂച്ച പാമ്പുകൾ (Forsten’s Cat Snake)  അപൂർവ്വമായി മാത്രമേ മനുഷ്യരുടെ ദൃഷ്ടിയിൽ പതിയാറുള്ളു. പൂച്ചയുടെ കണ്ണിനോട് സാമ്യം തോന്നുന്ന കണ്ണ് ഉള്ളതുകൊണ്ടാകാം ഇവക്ക് ഈ വിളിപ്പേര് ലഭിച്ചിരിക്കുന്നത് എന്നുവേണം അനുമാനിക്കാൻ.

പൊതുവേ മരങ്ങളിലെ പൊത്തുകളിൽ വസിക്കുന്ന പൂച്ച പാമ്പുകൾ രാത്രികാലമാണ് പൊതുവേ ഇരതേടിയിറങ്ങാറുള്ളതെന്നും, പല്ലികൾ, പക്ഷികൾ, പക്ഷി മുട്ടകൾ, വവ്വാലുകൾ തുടങ്ങിയവെ ഭക്ഷിക്കുമെന്നും കരുതപ്പെടുന്നു. അസാമാന്യ നീട്ടമുള്ള മഞ്ഞ കലർന്ന തവിട്ടുനിറമുള്ള പൂച്ചക്കണ്ണൻ പാമ്പുകൾ മരങ്ങളിൽ ചുറ്റികിടക്കുമ്പോൾ തിരിച്ചറിയാൻ പറ്റാത്തതും ഇവയുടെ സവിശേഷതയാണ്. വാട്ടർ സ്നേക്ക് വിഭാഗത്തിൽ പെടുത്താവുന്ന പാമ്പാണോ എന്ന സംശയവും വിദഗ്ധർ പങ്കുവെക്കുന്നു.

തട്ടേക്കാടിൽ കാണപ്പെട്ട പൂച്ചക്കണ്ണൻ പാമ്പിനെ കുറിച്ച് ആധികാരികമായുള്ള രേഖപ്പെടുത്തലുകൾ കുറവായതും, ഇവയുടെ സ്പെസിമെൻ ലഭ്യമല്ലാത്തതും ഇവ പഴമക്കാർ പറയുന്ന രാത്രി സഞ്ചാരിയായ പൂച്ചക്കണ്ണൻ തന്നെയാണോ എന്ന് സ്ഥിതീകരിക്കുവാൻ വനം വന്യജീവി വകുപ്പുമായി ബന്ധപ്പെട്ടുനിൽക്കുന്നവർ തയ്യാറാകുന്നുമില്ല. എന്നിരുന്നാൽ തന്നേയും ജീവിതത്തിൽ ആദ്യമായി പഴമക്കാർ പറഞ്ഞ വിശ്യരൂപത്തെ ദർശിക്കാനുള്ള ഭാഗ്യം ലഭിച്ച സന്തോഷത്തിലാണ് തട്ടേക്കാട് സ്വദേശിയായ രജീവ്.

https://kothamangalamnews.com/brand-new-house-for-sale-kothamangalam-pidavoor-hamlet-homes.html

You May Also Like

CHUTTUVATTOM

കോതമംഗലം: തട്ടേക്കാട് ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിന്റെ ക്രോസ്ബാറില്‍ രാത്രി ബൈക്ക് യാത്രികന്‍ ഇടിച്ച് മരിക്കാനിടയായ സാഹചര്യത്തില്‍ ചെക്ക്‌പോസ്റ്റ് മാറ്റി സ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞദിവസം ഇടുക്കി ചുരുളി സ്വദേശി മോന്‍സി ജോര്‍ജാ(49)ണ് ബൈക്കില്‍ യാത്രചെയ്യവേ...

CHUTTUVATTOM

കോതമംഗലം: തട്ടേക്കാട് ചെക്ക്പോസ്റ്റിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരണപ്പെട്ടതിൽ അധികൃതരുടെ  അനാസ്ഥയും കാരണമായതായി ആരോപണം. അപകടകരമായ വളവിൽ സ്ഥിതി ചെയ്യുന്ന ചെക്ക്പോസ്റ്റിൽ റിഫ്ലക്ടറുകളോ വാണിംഗ് ലൈറ്റുകളോ സുരക്ഷാ ബോർഡുകളോ സ്ഥാപിക്കാതിരുന്നതാണ് അപകടത്തിന്...

CHUTTUVATTOM

കോതമംഗലം: പുന്നേക്കാട്-തട്ടേക്കാട് റോഡിന് ഇരുവശത്തേയും പ്ലാന്റേഷനില്‍ എത്തുന്ന കാട്ടാനകളെ തുരത്താൻ ഡ്രോണ്‍ നിരീക്ഷണം നടത്തി. പ്ലാന്റേഷനില്‍ 5 ആനകളെയാണ് കഴിഞ്ഞ രാത്രി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ആനകളെ തുരത്താന്‍ പമ്പ് ആക്ഷന്‍ ഗണ്ണ്...

NEWS

കോതമംഗലം: പുന്നേക്കാട് – തട്ടേക്കാട് റോഡിന് സമീപം കളപ്പാറ ഭാഗത്ത് വീണ്ടും ജനവാസ മേഖലയില്‍ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ ഉള്‍ക്കാട്ടിലേക്ക് തുരത്തി. കളപ്പറ – തെക്കുമ്മേല്‍ കോളനിക്ക് സമീപം കണ്ട ആനക്കൂട്ടത്തെ വനപാലകരും, കോതമംഗലം...

NEWS

കോതമംഗലം : കീരംപാറ പഞ്ചായത്ത് വാർഡ് 5 പാലമറ്റം ചീക്കോട് എന്ന സ്ഥലത്ത് കൃഷ്ണകുമാർ 52 വയസ്സ് കളപ്പരക്കുടി കൂവപ്പാറ എന്നയാൾ ആത്മഹത്യ ചെയ്യുന്നതിനായി പുഴയിലേക്ക് ചാടുകയും ടിയാൻ നീന്തി പുഴയുടെ മറുകരയായ...

NEWS

കോതമംഗലം :- ശ്രീലങ്കൻ ഫ്രോഗ് മൗത്ത് പക്ഷികളെക്കുറിച്ചുള്ള സർവ്വേ തട്ടേക്കാട് പക്ഷിസങ്കേതത്തിൽ ആരംഭിച്ചു. വനം വന്യജീവി വകുപ്പിൻ്റെ നേതൃത്വത്തിൽ കൊച്ചിൻ നാച്യുറൽ ഹിസ്റ്ററി സൊസൈറ്റി, തട്ടേക്കാട് നാച്യുറലിസ്റ്റ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് സർവ്വേ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൻറ്റെ അതിർത്തി പുനർനിർണ്ണയവുമായി ബന്ധപ്പെട്ട് സ്ഥല പരിശോധനക്കായി കേന്ദ്രവന്യജീവി ബോർഡ് അംഗം ഡോ ആർ. സുകുമാറിൻറ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം 27-12-2024 ന് തട്ടേക്കാട് സന്ദർശിച്ചിരുന്നു. അടുത്ത കേന്ദ്ര...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെ സങ്കേതത്തിൽ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി തട്ടേക്കാട്...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെ സങ്കേതത്തില്‍ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ ശുപാര്‍ശ പരിഗണിച്ച് സ്ഥല പരിശോധനയ്ക്കായി കേന്ദ്ര വന്യജീവി ബോര്‍ഡ് നിയോഗിച്ച വിദഗ്ധ സമിതിയിലേക്ക് സംസ്ഥാന...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൻ്റെ അതിർത്തി പുണർനിർണ്ണയം സംബന്ധിച്ച് 2023 ജനുവരി 19 ന് സംസ്ഥാന വന്യജീവി ബോർഡ് അജണ്ട നമ്പർ 7.1 ആയി സങ്കേതത്തിൻറ്റെ ഉള്ളിൽ പെട്ട് പോയിട്ടുമുള്ള 9...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

error: Content is protected !!