Connect with us

Hi, what are you looking for?

NEWS

എറണാകുളം ഉപതെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമായി ആന്റണി ജോൺ എം.എൽ.എ

കോതമംഗലം : എറണാകുളം നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ എൽ.ഡി.എഫ് പ്രചരണപരിപാടിയിൽ കോതമംഗലം എം.എൽ.എ ആന്റണി ജോൺ പങ്കെടുത്തു. എറണാകുളം നിയോജക മണ്ഡലത്തിലെ രവിപുരം പെരുമാനൂരിൽ 98 ആം നമ്പർ ബൂത്തിൽ വോട്ടർമാരെ നേരിൽ കണ്ട് ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി മനു റോയിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിക്കുന്ന തിരക്കിലാണ് എം എൽ എ.

മണ്ഡലത്തിൽ എൽ.ഡി.എ.എഫ് സ്ഥാനാർത്ഥിയായി അഡ്വ.മനു റോയിയും, യു.ഡി.എഫ് സ്ഥാനാർത്ഥിയായി ടി.ജെ.വിനോദും രംഗത്തിറങ്ങുമ്പോൾ ബി.ജെ.പി.ക്ക് വേണ്ടി മത്സരിക്കുന്നത് സി.ജി.രാജഗോപാലാണ്. ഒക്ടോബർ 21നാണ് വോട്ടെടുപ്പ്. ചെങ്ങന്നൂരിലും , പാലായിലും പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയും, സ്ഥാനാർത്ഥികൾ വിജയിക്കുകയും ചെയ്‌ത ആത്മവിശ്വാസത്തിലാണ് കോതമംഗലം എം എൽ എ എറണാകുളത്തു പ്രചാരണത്തിൽ സജീവമായിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....