കോതമംഗലം: എൻ്റെ നാട് ഭക്ഷ്യ സുരക്ഷ മാർക്കറ്റിൽ ആരംഭിച്ച ഓണ വിപണി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. കർഷകരിൽ നിന്നു നേരിട്ട് സംഭരിക്കുന്ന ഉൽപന്നങ്ങൾ ഇടനിലക്കാരില്ലാതെ ഉപഭോക്താക്കളിൽ എത്തിക്കുന്നതിനാൽ ഉയർന്ന ഗുണനിലവാരവും കുറഞ്ഞ വിലയും ഉറപ്പാക്കാൻ കഴിയും.
ഓണം പ്രമാണിച്ച് 23 വരെ എല്ലാ നിത്യോപയോഗ സാധനങ്ങളും ഏവർക്കും വിലക്കുറവിൽ ഭക്ഷ്യ സുരക്ഷ മാർക്കറ്റിൽ നിന്നു ലഭിക്കും. കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ഏഴു കിലോമീറ്ററിനുള്ളിൽ ഫ്രീ ഹോം ഡെലിവറി സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് ചെയർമാൻ പറഞ്ഞു. സി.കെ.സത്യൻ, ജോർജ് അമ്പാട്ട്, കെന്നഡി പീറ്റർ, പി.എ. പാദുഷ, വിജി ഷിബു, ജോണി പുളിന്തടം എന്നിവർ പങ്കെടുത്തു.
വമ്പിച്ച വിലക്കുറവിൻ്റെ ഓണച്ചന്തരാവിലെ 8.30 മുതൽ രാത്രി 9 വരെ. എല്ലാ നിത്യോപയോഗ സാധനങ്ങളും ഏവർക്കും വിലക്കുറവിൽ ഭക്ഷ്യ സുരക്ഷ മാർക്കറ്റിൽ നിന്നു ലഭിക്കും. ഈ ഓഫർ 23വരെ മാത്രം. ഏഴു കിലോമീറ്ററിനുള്ളിൽ ഫ്രീ ഹോം ഡെലിവറി(മിനിമം 500/-)
ഫോൺ:9037472007.