കോതമംഗലം: കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കന്നി 20 പെരുന്നാളിന്റ പ്രധാന ദിവസങ്ങളായ ഇന്നലെ കോതമംഗലം നഗരവും മാര്‍ തോമ ചെറിയ പള്ളിയും തീര്‍ത്ഥാടകരാല്‍ തിങ്ങിനിറഞ്ഞു. പള്ളിയില്‍ കബറടങ്ങിയിട്ടുള്ള പരിശുദ്ധ യെല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാളിന് കബറിങ്കലെത്തി പ്രാര്‍ത്ഥിച്ച് വണങ്ങി അനുഗ്രഹം പ്രാപിക്കുവാന്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ പള്ളിയിലേക്ക് കാല്‍നട തീര്‍ത്ഥാടകരെത്തി തുടങ്ങിയിരുന്നു. ഉച്ചകഴിഞ്ഞതോടെ തീര്‍ത്ഥാടക പ്രവാഹം വര്‍ദ്ധിച്ചിരുന്നു. വൈകുന്നേരത്തോടെ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും പല പള്ളികളില്‍ ഒത്തുകൂടി ഒരുമിച്ചെത്തിയ വിശ്വാസികളുടെ ഇടമുറിയാത്ത പ്രവാഹമായിരുന്നു. വൈകുന്നു ന്നേരത്തോടെ ഇടമുറിയാത്ത പ്രവാഹമായിരുന്നു. പള്ളിയും പരിസരവും നഗരവും തീര്‍ത്ഥാടകരാന്‍ തിങ്ങിനിറഞ്ഞു. കോതമംഗലത്തെയും സമീപ നഗരങ്ങളിലെയും എല്ലാ വീതി കളും പരിശുദ്ധ ബാവയുടെ കബറിങ്കലേക്ക് എന്ന പ്രതീതിയായിരുന്നു. പ്രാര്‍ത്ഥനാ ഗീതങ്ങളും പരിശുദ്ധ യെല്‍ദോ ബാവയുടെ കബറിന്റെ ഛായാ ചിത്രം ആലേഖനം ചെയ്ത രഥങ്ങളും കൊണ്ട് വീതികള്‍ നിറഞ്ഞു. എല്ലാ വീതികളിലും ഇടവിട്ട യിടങ്ങളില്‍ നാനാജാതി മതസ്ഥരും സന്നദ്ധ സംഘടനകളും വ്യാപാരി സംഘടനകളും റസിഡന്‍സ് അസോസിയേഷനുകളും, വിവിധ പ്രദേശങ്ങളിലെ പള്ളികളും വിശ്വാസികള്‍ക്ക് ശീതളപാനിയങ്ങളും ലഘു ഭക്ഷണങ്ങളും പഴവര്‍ഗ്ഗങ്ങളും നല്‍കി സ്വികരിച്ചു.
വിവിധ മേഖലകളില്‍ നിന്ന് എത്തിച്ചേര്‍ന്ന കാല്‍നട തീര്‍ത്ഥാടക സംഘത്തിന് ചെറിയ പള്ളി ഭരണസമിതിയുടെ ആഭിമുഖ്യത്തില്‍ ഡീന്‍ കുര്യാക്കോസ് എംപി,ഷിബു തെക്കുംപുറം എംഎല്‍എ വൈദീകര്‍, മറ്റ് ജനപ്രതിനിധികള്‍, കോതമംഗലത്തെ പൗരാവലി എന്നിവര്‍ ചേര്‍ന്ന് സ്വീകരണം നല്‍കി. ഹൈറേഞ്ച് മേഖല തീര്‍ത്ഥാടകരെ കോഴിപ്പിള്ളി കവലയിലും പടിഞ്ഞാറന്‍ മേഖല തീര്‍ത്ഥാടകരെ മുവാറ്റുപുഴ കവലയിലും, വടക്കന്‍ മേഖല തീര്‍ത്ഥാടരെ ഹൈറേഞ്ച് കവലയിലും പോത്താനിക്കാട് മേഖല തീര്‍ത്ഥാടകരെ ചക്കാലക്കുടി ചാപ്പലിലും സ്വീകരിച്ചു. രാവിലെ മുതല്‍ എത്തിയ മുഴുവന്‍ തീര്‍ത്ഥാടകര്‍ക്കും പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ നേര്‍ച്ചക്കഞ്ഞി വിതരണവും നടത്തി.
സന്ധ്യാ നമസ്‌കാരത്തിന് ശേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് ജോസഫ് ബാവ, സഭയിലെ മെത്രാപോലീത്തമാരും വൈദീകരും പങ്കു ചേര്‍ന്നു. രാത്രി പത്തിന് നഗരം ചുറ്റിയുള്ള പ്രദക്ഷിണം മര്‍ത്തമറിയം കത്തീഡ്രല്‍ വലിയ പള്ളി, സെന്റ് ജോര്‍ജ് കത്തീഡ്രല്‍, മലയിന്‍കീഴിലുളള കുരിശ്, എംബിഎംഎം ആശുപത്രി, ടൗണ്‍ കുരിശ് എന്നിവിടങ്ങളില്‍ കൂടി മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റോഡ് വഴി പള്ളിയില്‍ എത്തി സമാപിച്ചു. ആയിരക്കണക്കിന് വിശ്വാസികള്‍ പ്രദക്ഷിണത്തില്‍ പങ്കെടുത്തു.
ശനിയാഴ്ച രാവിലെ 5.30 ന് ആദ്യത്തെ വി. കുര്‍ബാനക്ക് ഡോ. എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപോലീത്ത, 7 ന് രണ്ടാമത്തെ വിശുദ്ധ കുര്‍ബ്ബാനക്ക് ഡോ. തോമസ് മാര്‍ തീമോത്തിയോസ് മെത്രാപോലീത്ത, 8.30ന് മൂന്നാമത്തെ വിശുദ്ധ കുര്‍ബ്ബാനക്ക് ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് ജോസഫ് ബാവാ കാര്‍മികത്വം വഹിക്കും. ഉച്ചക് 2 ന് പ്രദക്ഷിണം ചക്കാലക്കുടി ചാപ്പലിലേക്ക്.


















































