Connect with us

Hi, what are you looking for?

NEWS

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക്;വോട്ടപ്പാച്ചിലില്‍ കോതമംഗലത്തെ സ്ഥാനാര്‍ത്ഥികള്‍

കോതമംഗലം: തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് എത്തിയതോടെ പ്രചാരണം ചൂടുപിടിക്കുകയാണ്. പര്യടനം അവസാനിച്ചതോടെ സ്ഥാനാര്‍ത്ഥികള്‍ പരമാവധി വോട്ടര്‍മാരെ നേരിട്ട് കാണാന്‍ കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കുകയാണ്. ഇതിന് പുറമേ സാമൂഹികമാധ്യമങ്ങളെയും പരമാവധി പ്രയോജനപ്പെടുത്തുന്നു. തെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന ഞായറാഴ്ചയും ഈസ്റ്റര്‍ അവധിയും പരമാവധി പ്രയോജനപ്പെടുത്തി. പ്രവര്‍ത്തകര്‍ പുലര്‍ച്ചെ മുതല്‍ വീടുകയറ്റത്തിലായിരുന്നു. പ്രചാരണം അവസാനിക്കാന്‍ രണ്ടുദിവസം മാത്രം അവശേഷിച്ചിരിക്കെ, സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും നേതാക്കളും വോട്ടപ്പാച്ചിലിലാണ്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറം ഈസ്റ്റര്‍ ദിനത്തിലും കുടുംബത്തോടൊപ്പം വെളിയേല്‍ച്ചാല്‍ സെയ്ന്റ് ജോസഫ് ഫൊറോന പള്ളിയില്‍ എത്തി ഈസ്റ്റര്‍ കുര്‍ബാനയില്‍ പങ്കെടുത്തു. തുടര്‍ന്ന് വോട്ടര്‍മാരെ നേരിട്ടും അല്ലാതെയും ബന്ധപ്പെട്ട് വോട്ട് അഭ്യര്‍ഥിച്ചു. വൈകീട്ട് കുടുംബസംഗമങ്ങളില്‍ സജീവമായി പങ്കെടുത്ത് പ്രചാരണ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ വോട്ടര്‍മാരെ നേരിട്ടുകണ്ടത് പ്രവര്‍ത്തനത്തിന് കൂടുതല്‍ ആവേശം പകര്‍ന്നു.

ഷിബു തെക്കുംപുറത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്റുദ്ദീന്റെ നേതൃത്വത്തില്‍ നെല്ലിക്കുഴിയില്‍ റോഡ്‌ഷോയും മറിയാ ഉമ്മന്റെ നേതൃത്വത്തില്‍ കോതമംഗലത്ത് വനിതാ റോഡ്‌ഷോയും തിങ്കളാഴ്ച നടക്കും. അസ്റുദ്ദീന്‍ നയിക്കുന്ന റോഡ്‌ഷോ വൈകീട്ട് 6ന് ചെറുവട്ടൂരില്‍നിന്നും നെല്ലിക്കുഴിയിലേക്ക് നടക്കും. മറിയാ ഉമ്മന്‍ നയിക്കുന്ന റോഡ്‌ഷോ രാവിലെ 10ന് കെഎസ്ആര്‍ടിസി ജംഗ്ഷനില്‍നിന്നും മുനിസിപ്പല്‍ ജംഗ്ഷനിലേക്ക് നടക്കും.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണ്‍ ഈസ്റ്റര്‍ ദിനത്തില്‍ ഇടവക ദേവാലയമായ കോതമംഗലം സെയ്ന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയിലെ ഈസ്റ്റര്‍ തിരുകര്‍മങ്ങളില്‍ പങ്കെടുത്ത ശേഷം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ ആരാധനാലയങ്ങളും വ്യക്തികളെയും, മരണ-വിവാഹ വീടുകളും സന്ദര്‍ശിച്ചു. ഇഞ്ചത്തൊട്ടി, നേര്യമംഗലം, കവളങ്ങാട്, പുത്തന്‍കുരിശ്, മലയിന്‍കീഴ്, വാരപ്പെട്ടി തുടങ്ങിയ സ്ഥലങ്ങളിലെത്തി നിരവധി ആളുകളെക്കണ്ട് വോട്ട് അഭ്യര്‍ഥിച്ചു. ഇടത് യുവജന സംഘടനകളുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകിട്ട് 3ന് നെല്ലിമറ്റത്തുനിന്നും നെല്ലിക്കുഴിയിലേക്ക് റോഡ് ഷോ നടക്കും.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി അജി നാരായണന്റെ തിരഞ്ഞെടുപ്പ് പര്യടനം കുട്ടംപുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നടത്തി. മാമലകണ്ടത്തുനിന്നും ആരംഭിച്ച സ്വീകരണ സമ്മേളനം ബിജെപി കവളങ്ങാട് മണ്ഡലം പ്രസിഡന്റ് അരുണ്‍ നെല്ലിമറ്റം ഉദ്ഘാടനം ചെയ്തു. ബിജെപി കോതമംഗലം മണ്ഡലം പ്രസിഡന്റ് സിന്ധു പ്രവീണ്‍ അധ്യക്ഷയായി. രാത്രിയോടെ വടാട്ടുപാറ മീരാന്‍സിറ്റിയില്‍ സമാപിച്ചു.

 

You May Also Like

CHUTTUVATTOM

കോതമംഗലം:കോതമംഗലത്തിൻ്റെ വികസന പ്രവർത്തനങ്ങളിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് രണ്ട് ദിവസം (17,18) യുഎഇയിൽ നടക്കുന്ന വിവിധ പരിപാടികളിൽഷിബു തെക്കുംപുറം എംഎൽഎ പങ്കെടുക്കും. യുഎഇയിലെ കോതമംഗലം–മൂവാറ്റുപുഴ മേഖലയിലെ പ്രവാസികളുടെ കൂട്ടായ്മയായ ആശ്രയം സംഘടിപ്പിക്കുന്ന ഓണാഘോഷ...

CHUTTUVATTOM

    കോതമംഗലം: സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സഹകരണ സംഘങ്ങളിൽ നടത്തിയ 2026 ലെ ഓണചന്തയിൽ മികച്ച ഓണച്ചന്തയ്ക്കുള്ള പുരസ്കാരങ്ങളിൽ രണ്ടാം സ്ഥാനം ഊന്നുകൽ സഹകരണ ബാങ്ക് കരസ്ഥതമാക്കി. അനുമോദന യോഗം...

CHUTTUVATTOM

    കോതമംഗലം: ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളേജില്‍ 2026 ലെ പുതിയ ബി.ഡി.എസ് എം.ഡി.എസ് ബാച്ച് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഓറേലിയ 2026 ഇന്‍ഡക്ഷന്‍ സെറിമണി നടത്തി. കോളേജ് ചെയര്‍മാന്‍ ശ്രേഷ്ഠ കാതോലിക്കാ...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന ഗവ. യു.പി. സ്കൂളിൽ ലോകഭക്ഷ്യ ദിനത്തോടനുബന്ധിച്ച് നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. ചടങ്ങിൽ യോഗാ പരിശീലനം, തായ്‌ക്വോണ്ടോ പരിശീലനം, കാർഷിക ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനവും നടന്നു. പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് കെ....

CHUTTUVATTOM

കോതമംഗലം: നിയോജകമണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയും അടിയന്തരമായി നടപ്പാക്കേണ്ട പദ്ധതികൾക്ക് രൂപം നൽകുന്നതിനുമായി തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടെയും യോഗം കോതമംഗലത്ത് ചേർന്നു. ഷിബു തെക്കുംപുറം എംഎൽഎയുടെ...

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ പുത്തന്‍കുരിശ്, വെള്ളാമകുത്ത് ഭാഗത്ത് വ്യാപാര സ്ഥാപനവും, ക്ഷേത്ര ഭണ്ഡാരവും കുത്തിതുറന്ന് കവർച്ച. ഊന്നുകല്‍ വെള്ളാമകുത്ത് പാലത്തിന് സമീപം പുല്ലന്‍ സ്റ്റോഴ്‌സിന്റെ ഷട്ടര്‍ പൂട്ട് കുത്തിതുറന്ന് 5000രൂപയുടെ സിഗരറ്റും, ചില്ലറ...

CHUTTUVATTOM

      കോതമംഗലം: പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന അങ്കമാലി–എരുമേലി ശബരി റെയിൽ പദ്ധതി ഉപേക്ഷിക്കില്ലെന്നും പദ്ധതി പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അറിയിച്ചു. വികസനപദ്ധതികൾക്കായി ഭൂമി വിജ്ഞാപനം ചെയ്തശേഷം...

CHUTTUVATTOM

കോതമംഗലം: ആദിവാസി ഊരുകളിലെ കുരുന്നുകളുടെ ആരോഗ്യവും വിദ്യാഭ്യാസ പുരോഗതിയും ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് കൂടുതൽ പദ്ധതികൾ നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ‘പോഷകാമൃതം’ പദ്ധതിയുടെ ജില്ലാതല...

CHUTTUVATTOM

    കോതമംഗലം:കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജിൽ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥികൾക്കായുള്ള ഇൻഡക്ഷൻ, വൈറ്റ് കോട്ട് ചടങ്ങ് നടത്തി. ബസേലിയോസ് തോമസ് പ്രഥമൻ മെമ്മോറിയൽ ഹാളിൽ നടത്തിയ ചടങ്ങിൽ കോളേജിലെ...

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച രാവിലെ 11ഓടെ നിര്‍മ്മല കോളേജിന് സമീപമുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ അടൂപറമ്പ് കല്ലിങ്കകുടി ഉബൈസ് (46), ഒപ്പമുണ്ടായിരുന്ന മുഹമ്മദ് (7) എന്നിവര്‍ക്ക്...

CHUTTUVATTOM

കോതമംഗലം: രാമല്ലൂർ മാലിയിൽ പരേതനായ ജോസഫ് കുര്യന്റെ (പെരിയാർ എസ്റ്റേറ്റ്) ഭാര്യ ലീലാമ്മ (86) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 3ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. പരേത എറണാകുളം ഇടശ്ശേരി കുടുംബാഗമാണ്. മക്കൾ:...

CHUTTUVATTOM

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ച് ആധുനിക ചികിത്സാ ഉപകരണങ്ങൾ സജ്ജമാക്കിയും മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞതിലൂടെയാണ് എൻക്യുഎഎസ് ദേശീയ അംഗീകാരം നേടിയെടുക്കാൻ സാധിച്ചതെന്ന് മുൻസിപ്പൽ ഭരണസമിതി. ആയിരത്തി അഞ്ഞൂറിലധികം പേർക്കു...

error: Content is protected !!