Connect with us

Hi, what are you looking for?

CHUTTUVATTOM

സംസ്ഥാന ബജറ്റ് ; നഗരസഭാ സ്റ്റേഡിയം ഉൾപ്പെടെ 21 പദ്ധതികൾക്ക് 553 കോടി രൂപയുടെ അംഗീകാരം : എൽദോസ് കുന്നപ്പിള്ളി എംഎൽഎ

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭാ സ്റ്റേഡിയം ഉൾപ്പെടെ സംസ്ഥാന ബജറ്റിലേക്ക് സമർപ്പിച്ച 21 പദ്ധതികൾക്ക് 553 കോടി രൂപയുടെ അംഗീകാരം ലഭ്യമായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ. നഗരസഭാ സ്റ്റേഡിയം നിർമ്മാണത്തിന് 2 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 3 കോടി രൂപ ചെലവിൽ പെരുമ്പാവൂർ താലൂക്ക് ആശുപത്രി നവീകരണത്തിനും അനുമതി ലഭ്യമായിട്ടുണ്ട്. മറ്റു 19 പദ്ധതികൾക്ക് ടോക്കൺ പ്രൊവിഷൻ അനുമതിയാണ് ബജറ്റിൽ അനുവദിച്ചത്. അംഗീകാരം ലഭിച്ച പദ്ധതികൾക്ക് ഭരണാനുമതിയും തുടർന്ന് സാങ്കേതികാനുമതിയും ലഭ്യമാക്കുന്നതിന് നിർദ്ദേശം നൽകിയതായും എംഎൽഎ പറഞ്ഞു.

പെരുമ്പാവൂർ അണ്ടർ പാസ്സേജും ഫ്ലൈ ഓവറും 300 കോടി രൂപ, കുറുപ്പംപടി പോലീസ് സ്റ്റേഷൻ ക്വാർട്ടേഴ്സ് സമുച്ചയത്തിന് 6 കോടി, പെരുമ്പാവൂർ – റയോൺപുരം റോഡിന് 10 കോടി, അറക്കപ്പടി – പോഞ്ഞാശ്ശേരി റോഡ് 7 കോടി, നമ്പിളി – തോട്ടുവ റോഡ് 14 കോടി, കൊമ്പനാട് – വലിയ പാറ റോഡ് 5 കോടി, കൂട്ടുമഠം – മലമുറി റോഡ് 5 കോടി, ഓടക്കാലി – കല്ലില്‍ റോഡ് 7 കോടി, കാലടി – നെടുമ്പാശ്ശേരി പാലവും ബൈപ്പാസും (45 ഡിഗ്രി ചെരിഞ്ഞത്) 100 കോടി, പഴയ മൂവാറ്റുപുഴ റോഡ്‌ 4 വരി പാതയാക്കല്‍ 15 കോടി, പാലക്കാട്ടുതാഴം – വല്ലം മിനി ബൈപ്പാസ് 80 കോടി, വല്ലം ജംഗ്ഷൻ വിപുലീകരണം 10 കോടി, പെരുമ്പാവൂര്‍ മിനി സ്റ്റേഷന്‍ അനെക്സിന് 30 കോടി, അല്ലപ്ര – വലമ്പൂര്‍ റോഡ്‌ 8 കോടി, പോഞ്ഞാശ്ശേരി – മഞ്ഞപ്പെട്ടി റോഡ്‌ 10 കോടി, ഓണംകുളം – ഊട്ടിമറ്റം റോഡ്‌ 8 കോടി, അകനാട് – ചുണ്ടക്കുഴി റോഡ്‌ 6 കോടി, ചെറുകുന്നം – കല്ലില്‍ റോഡ്‌ 4 കോടി എന്നീ പദ്ധതികൾക്കാണ് ടോക്കൺ പ്രൊവിഷൻ അംഗീകാരം ലഭ്യമായതെന്ന് എംഎൽഎ അറിയിച്ചു.

കിഫ്ബി പദ്ധതികൾ ഒന്നും നിർദ്ദേശിക്കേണ്ടതില്ല എന്ന് ധനമന്ത്രി നേരത്തെ അറിയിച്ചിരുന്നു. 21 പദ്ധതികളാണ് പെരുമ്പാവൂർ മണ്ഡലത്തിൽ നിന്നും ബജറ്റിലേക്ക് നിർദ്ദേശിച്ചത്. എല്ലാ പദ്ധതികൾക്കും ബജറ്റിൽ അംഗീകാരം ലഭ്യമായി. അംഗീകാരം ലഭ്യമായ പദ്ധതികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്ന പ്രവൃത്തി അതാത് വകുപ്പുകളുടെ മേൽനോട്ടത്തിൽ ഉടൻ തന്നെ ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു.

You May Also Like

ACCIDENT

പെരുമ്പാവൂര്‍: നെടുങ്ങപ്രയില്‍ ടോറസ് ലോറി കയറിയിറങ്ങി ഏഴ് വയസുകാരന്‍ മരിച്ചു. നെടുങ്ങപ്ര സ്വദേശി ജോഷ്വാ ബേസില്‍ ആണ് മരിച്ചത്. പിതാവിനൊപ്പം കടയില്‍ പോയി മടങ്ങിവരവേയാണ് അപകടമുണ്ടായത്. പിതാവിനൊപ്പം നടന്നുപോകുന്നതിനിടെ കുട്ടിയുടെ മേല്‍ ലോറി...

CHUTTUVATTOM

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഹെറോയിനുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയില്‍. ആസാം നൗഗാവ് സ്വദേശി സിറാജുല്‍ ഇസ്ലാം (34) ആണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ...

CHUTTUVATTOM

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ യുവാവ് മരിച്ചനിലയില്‍. തൃശൂര്‍ സ്വദേശി ഋതിക് സണ്ണി ആണ് മരിച്ചത്. പെരുമ്പാവൂര്‍ വല്ലത്ത് ജംഗ്ഷനിലെ ലോഡ്ജിലെ മുകളിലെ നിലയിലാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ പോലീസിനെ അറിയിക്കുകയായിരുന്നു....

CRIME

പെരുമ്പാവൂര്‍: വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. അശമന്നൂര്‍ പുന്നയം മറ്റപ്പാടന്‍ ലിയോ (30)യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി....

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വീട്ടില്‍ മോഷണത്തിനു ശേഷം യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കോതമംഗലം നെല്ലിക്കുഴി സ്വദേശി അബിന്‍ ടോമിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴോടെ ആയിരുന്നു ആശാ...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ലഹരി വില്‍പ്പനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ ആള്‍ക്കൂട്ടം പരസ്യമായി മര്‍ദ്ദിച്ച് തലമൊട്ടയടിച്ചു. ഇന്നലെ വൈകിട്ട് കണ്ടന്തറയിലാണ് പ്രദേശവാസികളായ 6 ഓളം പേരുടെ നേതൃത്വത്തില്‍ അക്രമം നടന്നത്. കഞ്ചാവ് വില്‍പ്പനക്കാരല്ലെന്ന് പറഞ്ഞിട്ടും...

CRIME

മൂവാറ്റുപുഴ: വില്‍പ്പനക്കായി ഉണക്ക കഞ്ചാവ് കൈവശം സൂക്ഷിച്ച പ്രതിക്ക് 5 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. ഒഡിഷ സ്വദേശി അജിത് കുമാര്‍ പ്രധാന്‍ (36) നെയാണ്...

CRIME

പെരുമ്പാവൂർ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ആസ്സാം നഗോൺ റബ്ബുൾ അമീൻ (40) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പതമായ സംഭവം. ഭാര്യ പിതാവിനോട് രണ്ടു ലക്ഷം...

CRIME

പെരുമ്പാവൂർ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ മയക്കുമരുന്ന് സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിൽ. പാലക്കാട്  പുത്തനാണിത്തറ അനീഷ് ( 30 )നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന സംഘാംഗമാണ്...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ മുഖ്യപ്രതികളായ അന്തര്‍ദേശീയ ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനികള്‍ പിടിയില്‍. പാലക്കാട് മുണ്ടൂര്‍ പുതനൂര്‍ പള്ളിപ്പറമ്പില്‍ അബു താഹിര്‍ (39), ഒറ്റപ്പാലം തൃക്കടീരി വലിയപറമ്പില്‍ ഹരികൃഷ്ണന്‍ (25),...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 17 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികള്‍ പോലീസിന്റെ പിടിയിലായി. ഞാറക്കല്‍ മാനാട്ടുപറമ്പ് സ്വദേശി അരൂക്കാട് ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. അരക്കിലോ കഞ്ചാവുമായി അസം സ്വദേശി ഹബീബുല്‍ റഹ്‌മാന്‍ (27), എട്ട് ബോട്ടില്‍ ഹെറോയിനുമായി അസം സ്വദേശി റഫീഖുല്‍ (29)...

error: Content is protected !!