കോതമംഗലം: മരിയന്‍ അക്കാദമി ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ സോഷ്യല്‍ റെസ്പോണ്സിബിലിറ്റി ക്ലബ്ബായ തണലിന്റെ ആഭിമുഖ്യത്തില്‍
ധര്‍മ്മഗിരി വികാസ് സൊസൈറ്റി അന്തേവാസികള്‍ക്ക് ആവശ്യമായ പഠന ഉപകരണങ്ങളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്തു. കോളേജ് ചെയര്മാന് ഷെവ. പ്രൊഫ. ബേബി എം. വര്‍ഗീസ് അധ്യക്ഷനായി. ആന്റണി ജോണ്‍ എംഎല്‍എ അവശ്യവസ്തുക്കളും,പഠന ഉപകരണങ്ങളും ധര്‍മ്മഗിരി വികാ സൊസൈറ്റി അധികാരികള്‍ക്ക് കൈമാറി. വാര്‍ഡ് കൗണ്‍സിലര്‍ കെ.എ നൗഷാദ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സോളമന് കെ പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. ധര്‍മ്മഗിരി വികാസ് സൊസൈറ്റിയിലെ സിസ്റ്റേഴ്സും, മരിയന്‍ അക്കാഡമി ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ അധ്യാപകരും, വിദ്യാര്‍ത്ഥികളും പങ്കെടുത്തു.