Connect with us

Hi, what are you looking for?

NEWS

എംബിറ്റ്സ് വിദ്യാർത്ഥികൾ വികസിപ്പിച്ച ഉപകരണം കെ.എസ്.ആർ.ടി.സി. എക്സ്പോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

കോതമംഗലം: നെല്ലിമറ്റം എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ
വിഭാഗം വിദ്യാർത്ഥികൾ നിർമ്മിച്ച എയർ കംപ്രസർ കൊണ്ട് പ്രവർത്തിക്കുന്ന ജാക്കി ന്യൂമാറ്റിക് റേഞ്ച് എന്ന ഉപകരണം ഈ മാസം 21 മുതൽ തിരുവനന്തപുരത്ത് നടക്കുന്ന കെ എസ് ആർ ടി സി എക്സ്പോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കോളേജിലെ 2015-19 ബാച്ചിലെ 12 വിദ്യാർത്ഥികൾ ചേർന്നാണ് പ്രഫ. എൽസൺ പോളിന്റെ നേതൃത്തത്തിൽ ആണ് കെ എസ് ആർ ടി സിയുടെ റിക്കവറി വാനിൽ ഘടിപ്പിക്കാവുന്ന ഈ ഉപകരണം വികസിപ്പിച്ചെടുത്തത്. യാത്രക്കിടയിൽ ബസുകളുടെ ടയറുകൾക്ക് ഉണ്ടാകുന്ന തകരാറുകൾ വളരെ എളുപ്പത്തിൽ പരിഹരിക്കാൻ ഈ ഉപകരണം കൊണ്ട് സാധിക്കും. ടയർ മാറ്റുന്നതിന് ഒരു മണിക്കൂർ എടുത്തിരുന്ന സമയം അഞ്ച് മിനുട്ടിൽ താഴെ സമയം കൊണ്ട് തീർക്കാൻ ഈ ഉപകരണം കൊണ്ട് കഴിയും.കൂടാതെ ജോലിക്കാരുടെ എണ്ണവും കുറവ് മതി. ടയർ പഞ്ചറാകുമ്പോൾ ഉണ്ടാകുന്ന ട്രിപ്പ് മുടക്കം മൂലമുള്ള ധന നഷ്ടവും സമയനഷ്ടവും കുറയ്ക്കാൻ ഇതുവഴി കഴിയും.

ഇത്തരം സംവിധാനം ഉള്ള കേരളത്തിലെ ഏക ഡിപ്പോയാണ് കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോ. തിരുവനന്തപുരത്ത് നടക്കുന്ന എക്സ്പോയിൽ ശ്രദ്ധ നേടുക ആണെങ്കിൽ കേരളത്തിലെ എല്ലാ ഡിപ്പോയിലേക്കും ഈ സംവിധാനം ഏർപ്പെടുത്താൻ കഴിയും.എംബിറ്റ്സ് എഞ്ചിനീയറിംഗ്, പോളി ടെക്നിക് കോളേജുകളിലെ എഞ്ചിനീയറിംഗ്,ഡിപ്ലോമ വിദ്യാർത്ഥികളായ അലൻ ബെന്നി, അഭിജിത്ത് രതീഷ്, സേതു സന്തോഷ്, ജോബിറ്റ് ജോസഫ്,സച്ചു പ്രസാദ്, സാമു പ്രസാദ്, അലൻ മാത്യൂ, ആൽബി എൽദോസ്, അരവിന്ദ് കെ എസ്
എന്നിവർ അധ്യാപകരായ അമീൻ മുഹമ്മദ്, എൽദോസ് കെ എ, അമൽ റോക്കി എന്നിവരുടെ നേതൃത്വത്തിലാണ് ഈ ഉപകരണത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തി എക്സ്പോക്ക് സജ്ജമാക്കിയത്.

ഉപകരണം കെ എസ് ആർ ടി സി ക്ക് സമർപ്പിക്കുന്ന ചടങ്ങ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. കോളജ് മെക്കാനിക്കൽ വിഭാഗം മേധാവി പ്രൊഫ. നിധീഷ് എൽദോ ബേബി, ജി സി ഐ അനസ് മുഹമ്മദ്, ബി ടി സി കോർഡിനേറ്റർ രാജീവ് എൻ. ആർ, ചാർജ്‌മാൻ സീമോൻ എ.ഡി.കെ എസ് ആർ ടി സി ഡിപ്പോ അസിസ്റ്റൻറ് പ്രീട്സി പോൾ, പോളിടെക്നിക് അധ്യാപകൻ അമീൻ മുഹമ്മദ്, വിദ്യാർത്ഥികളായ അലൻ ബെന്നി,അഭിജിത്ത് രതീഷ്, സച്ചു പ്രസാദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

You May Also Like

ACCIDENT

കോതമംഗലം: തൊടുപുഴ മുതലക്കോടത്ത് കെട്ടിടം തകര്‍ന്നു വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. മറ്റ് രണ്ട് തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്....

NEWS

കോതമംഗലം: കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളി കന്നി 20 പെരുന്നാളിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളില്‍ എല്ലാ വകുപ്പുകളുടെയും ഏകോപനം ഉറപ്പാക്കണമെന്ന് കോതമംഗലം താലൂക്ക് വികസന സമിതി യോഗത്തില്‍ ഷിബു തെക്കുംപുറം എംഎല്‍എ. മിനി സിവില്‍...

ACCIDENT

കോതമംഗലം: കാട്ടുപോത്ത് ഇടിച്ച് കാര്‍ ഭാഗികമായി തകര്‍ന്നു. യാത്രക്കാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഭൂതത്താന്‍കെട്ട് – വടാട്ടുപാറ റോഡില്‍ വനമേഖലയിലെ തുണ്ടം ജംഗ്ഷനില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു....

NEWS

കൊച്ചി : വിദ്യാഭ്യാസ മുന്നേറ്റത്തിൽ അധ്യാപകരുടെ പങ്ക് വലുതാണെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എംപി. കെ.എസ്.എസ്.ടി.എഫ്. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അധ്യാപക ദിനാഘോഷവും അവാർഡ് വിതരണവും...

NEWS

കോതമംഗലം: സീതാറാം യെച്ചുരി അനുസ്മരണത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജനകീയ പാഠശാലയുടെ ജില്ലാ തല ഉദ്ഘാടനം നടത്തി. തൃക്കാരിയൂർ തടത്തി കവലയിൽ സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ് ഉദ്ഘാടനം നിർവഹിച്ചു. ഏരിയ കമ്മിറ്റി...

NEWS

കോതമംഗലം: പുന്നേക്കാട് തൊണ്ടുങ്ങല്‍ എല്‍ദോസിന്റെ ഭാര്യ അനുജ (31) നിര്യാതയായി. സംസ്‌കാരം നടത്തി നിര്യാതയായി. പരേത വടാട്ടുപാറ തെക്കേടത്ത് കുടുംബാഗമാണ്. മകന്‍: എഡ്വിന്‍ ആന്റണിഎല്‍ദോസ്  

NEWS

കോതമംഗലം: വടാട്ടുപാറ കുറിച്ചിയില്‍ സോമന്‍ (80) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഓമന രാജകുമാരി കൊമ്പനാല്‍ കുടുംബാഗം. മക്കള്‍:ബിനി, ബിനോയി , ബിബിന്‍ . മരുമക്കള്‍ : ലാലു, സന്ധ്യ , സൗമ്യ...

CRIME

വാഴക്കുളം: കാവനയിലെ വാടക വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടി. 49 ഗ്രാം ഉണങ്ങിയ കഞ്ചാവും 6010 രൂപയുമാണ് മൂവാറ്റുപുഴ എക്സൈസ് സംഘം ഇന്നലെ വൈകുന്നേരം പിടിച്ചെടുത്തത്. റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.എസ്.അനില്‍ കുമാറിനു ലഭിച്ച...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലംപമ്പ സംസ്ഥാന പാതയുടെ ഭാഗമായ ഊന്നുകല്‍വെങ്ങല്ലൂര്‍ റോഡ് വീതി കൂട്ടി ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മിക്കണമെന്ന് ആവശ്യം. റോഡിന്റെ വീതിക്കുറവും അപകടകരമായ വളവുകളും വാഹന യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. നിര്‍മാണത്തിലെ അപാകതകള്‍...

NEWS

കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. കോതമംഗലം ധര്‍മഗിരി ആശുപത്രിയുടെയും ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളജിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തിയത്....

CRIME

കോതമംഗലം: ബംഗ്ലാദേശിലേക്ക് തോക്ക് കടത്തിയ ഏഴംഗ സംഘത്തിലെ ബംഗാള്‍ സ്വദേശി കോതമംഗലത്ത് പിടിയില്‍. പശ്ചിമ ബംഗാള്‍ ദക്ഷിന്‍ സുന്ദര്‍പുര്‍ സ്വദേശി സാബിര്‍ അലി മോണ്ടല്‍ (39) ആണ് അറസ്റ്റിലായത്. കോതമംഗലം ആയക്കാട് നിന്ന്...

CRIME

കോതമംഗലം: ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേരെ ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. അടിമാലി മച്ചിപ്ലാവ് സ്വദേശികളായ ബ്രിജിത്ത്, സുനീഷ് എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് നിഗമനം. ഇവര്‍ക്കായി അന്വേഷണം...

error: Content is protected !!